ഭക്ഷ്യപദാര്‍ഥങ്ങളിലെ മായം: സംസ്ഥാനത്ത്് പരിശോധനക്ക് മൂന്നു കേന്ദ്രങ്ങള്‍ മാത്രം
ന്യൂഡല്‍ഹി: ബുരാരിയിലെ കൂട്ടമരണക്കേസില്‍ നിഗൂഢത ബാക്കിയാക്കി അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. കൂട്ടമരണം ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. 10 പേരുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
എന്നാല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗം നാരായണി ദേവിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. ഇവരുടെ മരണകാരണം സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ളതായാണ് വിവരം. 11 അംഗ കുടുംബത്തിന്റെ മരണം മുന്‍പ് തീരുമാനിച്ചുറപ്പിച്ച ആത്മഹത്യയായിരുന്നുവെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പും പുറത്തുവന്നിരുന്നു. കുടുംബത്തിന്റെ ഡയറിക്കുറിപ്പുകള്‍ ഇതിന് ഒരു പ്രധാന തെളിവായിരുന്നു.
ഇത് സ്ഥിരീകരിക്കുന്ന തരത്തില്‍ 11 ഡയറികളാണ് വീട്ടില്‍നിന്ന് പൊലിസ് കണ്ടെടുത്തത്. സംഭവസ്ഥലത്തുനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭ്യമായിരുന്നു. കടുത്ത അന്ധവിശ്വാസവും മാനസികവിഭ്രാന്തിയാലുണ്ടായ മിഥ്യാധാരണകളുമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പൊലിസ് നിഗമനം. എന്നാല്‍ കുടുംബം ആഭിചാര കര്‍മങ്ങള്‍ നടത്തിയിരുന്നുവെന്ന വാദം തളളിയ ബന്ധുക്കള്‍ സംഭവം കൊലപാതകമാണെന്നാണ് ആരോപിക്കുന്നത്.
വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ ഈ മാസം ഒന്നിനാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണും വായും മൂടിക്കെട്ടി കൈകള്‍ പിന്നിലേക്ക് ചേര്‍ത്ത് കെട്ടി മേല്‍ക്കൂരയിലെ ഗ്രില്ലില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് പത്തുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
എന്നാല്‍ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീയായ 77 കാരി നാരായണി ദേവിയുടെ മൃതദേഹം മറ്റൊരു മുറിയില്‍ നിലത്തു കിടക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം 200 ഓളം പേരെ പൊലിസ് ചോദ്യം ചെയ്തിരുന്നു. ദിവസവും പുതിയ വഴിത്തിരിവുകളാണ് കേസിലുണ്ടാകുന്നത്.
അതുകൊണ്ടുതന്നെ ആത്മഹത്യയാണെന്ന് പൊലിസ് ഉറപ്പിച്ചെങ്കിലും സംശയങ്ങളും ദുരൂഹതകളും ഇപ്പോഴും ബാക്കിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."