HOME
DETAILS
MAL
സൗഉദിയില്‍ പെരിന്തല്‍മണ്ണ സ്വദേശി വാഹനം ഇടിച്ച് മരിച്ചു
backup
July 15 2020 | 17:07 PM
ജിദ്ദ: ജിദ്ദയില്‍നിന്ന് അവധിക്കെത്തിയ സ്പോണ്സറോടൊപ്പം സബ്ത്തല്‍ അലയയില്‍ എത്തിയ മലയാളി യുവാവ് വാഹനം ഇടിച്ച് മരിച്ചു. പെരിന്തല്‍മണ്ണ അരക്കുപറമ്പ് പുത്തൂര്‍ ഓങ്ങോട്ടില്‍ വലിയ പീടികക്കല്‍ മുഹമ്മദ് കുട്ടിയുടെ മകന് അബ്ദുല്‍ റഹീം (35) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോള്‍ സ്വദേശി ഓടിച്ച വാഹനം ഇടിച്ചാണ് അപകടം. സ്പോണ്സറോടൊപ്പം ജിദ്ദയിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന റഹീം സ്കൂള്‍ അവധി ആയതിനാല്‍ സ്പോണ്‍സറുടെ ജന്മനാടായ സബ്ത്തല്‍ അലയയില്‍ മൂന്ന് ദിവസം മുന്‍പാണ് എത്തിയത്്. സ്പോണ്‍സറുടെ വീട്ടിലേക്ക് മരുന്ന് വാങ്ങാനായി വാഹനം നിറുത്തി മെഡിക്കല്‍ ഷോപ്പിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. മാതാവ്: ആയിഷ. ഭാര്യ: ഷബ്ന ഷെറിന്. മക്കള്‍: ദിയ ഫര്‍ഷ, റൂഹ. സഹോദരിമാര്‍: റജൂബ, റൈഹാനത്ത്, റജീന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."