പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തസംഭവം: പ്രതിക്കെതിരേ പ്രേരണാകുറ്റവും
കോട്ടയം: പീഡനത്തിനിരയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരേ പ്രേരണാ കുറ്റവും ചുമത്തി. ചിങ്ങവനം പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
യുവതിയെ പീഡിപ്പിച്ച കേസില്‍ കുറിച്ചി മലകുന്നം സ്വദേശി ശ്യാമി(27)നെ അറസറ്റു ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഒരാഴ്ച മുന്‍പാണു പീഡനകേസും അറസ്റ്റും ഉണ്ടായത്.
പ്രതി റിമാന്‍ഡിലായതിന് ശേഷം കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് അസ്വഭാവിക മരണത്തിനു കേസെടുത്തു.
പീഡന കേസിലെ പ്രതി ശ്യാമിനെതിരേ ആത്്മഹത്യാേ്രപരണകുറ്റം കൂടി ചുമത്തിയതായി ചങ്ങനാശേരി ഡി.വൈ.എസ്.പി ഷാജിമോന്‍ ജോസഫ് അറിയിച്ചു. ഒരു മാസത്തിലേറെയായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ശ്യാം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പീഡനവിവരം പുറത്തറിഞ്ഞതോടെ മനോവിഷമം മൂലമാകാം യുവതി ആത്്മഹത്യ ചെയ്തതെന്നാണ് പൊലിസ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."