യുവ നൈപുണ്യ വാരാചരണ പരിപാടി ഇന്ന്
തൃശൂര്‍: കുടുംബശ്രീ മിഷന്‍ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ദീന്‍ ദയാല്‍ ഉപാദ്ധയായ ഗ്രാമീണ കൗശല്യ യോജനക്ക് കീഴില്‍ നടക്കുന്ന യുവജന നൈപുണ്യ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുളള പൂര്‍വ വിദ്യാര്‍ഥി നൈപുണ്യ പരിശീലന പരിശീലനാര്‍ഥി സംഗമം ഇന്ന് രാവിലെ 11 ന് ആമ്പല്ലൂരിലുളള അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും. മികച്ച സി.ഡി.എസ്, പരിശീലന ഏജന്‍സി, വിദ്യാര്‍ഥി, തൊഴില്‍ ദാതാവ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി പങ്കെടുത്തു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നൈപുണ്യ പരിശീലനത്തോടൊപ്പം തൊഴിലും നല്‍കുന്നതിനുളളതാണ് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി.
ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ എട്ട് പരിശീലന കേന്ദ്രങ്ങളിലായി ആയിരത്തോളം പേര്‍ പരിശീലനം നേടി വരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ 400 പേര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ജോലി ലഭ്യമാക്കിയിട്ടുണ്ട്. ലോക യുവജന നൈപുണ്യ ദിനമായ ജൂലൈ 15 നോടനുബന്ധിച്ച് ഒരാഴ്ചക്കാലമാണ് യുവജന നൈപുണ്യ വാരമായി ആചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."