നാല് വയസുകാരന്റെ കൈ വിരലുകള്‍ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി
നെടുമ്പാശ്ശേരി: ബക്കറ്റിനും സ്റ്റീല്‍ പാത്രത്തിനും ഇടയില്‍ കുടുങ്ങിയ നാല് വയസുകാരന്റെ കൈ വിരലുകള്‍ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.കുന്നുകര അയിരൂര്‍ സെന്റ്. ആന്റണീസ് പള്ളിക്ക് സമീപം പാനികുളങ്ങര പോളി ബ സിബിനി ദമ്പതികളുടെ മകന് നാല് വയസുള്ള ഓസ്റ്റിന്റെ വിരലുകളാണ് കുടുങ്ങിയത്.
ബക്കറ്റിലെ വെളളത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി.ഇതിനിടെ സമീപത്തിരുന്ന സ്റ്റീല്‍ പാത്രം (ചെരുവം) ബക്കറ്റിനുള്ളിലേക്ക് വച്ചപ്പോള്‍ ബക്കറ്റിനും സ്റ്റീല്‍ പാത്രത്തിനും ഇടയില്‍ ഇടതു കൈയുടെ നടുവിരലും മോതിര വിരലും കുടുങ്ങുകയായിരുന്നു.ഈ സമയം കുട്ടിയുടെ അമ്മയും അമ്മൂമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
അമ്മ അങ്കമാലി ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷനില്‍ വിവരമറിയിച്ചതിനേ തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്‍ എം.എസ്.ബൈജുവിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ സ്ഥലത്തെത്തി ഷിയേഴ്സ് ഉപയോഗിച്ച് ബക്കറ്റ് മുറിച്ച് മാറ്റിയാണ് കുട്ടിയുടെ കൈവിരലുകള്‍ രക്ഷപ്പെടുത്തിയത്.റെസ്ക്യൂ ടീം ലീഡിംങ്ങ് ഫയര്മാന് എന്‍ ജിജി ബെന്നി അഗസ്റ്റിന്, എം.വി..വില്സന്,പി എ ഷാജന്,ടി ആര് ഷിബു ടി എന്‍ ശ്രീനിവാസന് എം ആര് അരുണ്‍ മനോജ് മോഹന്‍,ശരത്,റിനു,പി.ഡി.ലോനപ്പന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."