ചെറുപ്പക്കാര്‍ക്ക് ക്ഷമയില്ല, പാര്‍ട്ടി എല്ലാ സ്ഥാനങ്ങളും പൈലറ്റിന് നല്കി; വിമര്‍ശനവുമായി ദിഗ്വിജയ് സിങ്
ജയ്പൂര്‍: രാജസ്ഥാനില്‍ വിമതനീക്കം നടത്തുന്ന കോണ്‍ഗ്രസ് മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന് പൈലറ്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. സച്ചിന് പൈലറ്റിന് പാര്‍ട്ടി എല്ലാ സ്ഥാനമാനങ്ങളും നല്‍കിയെന്നും എന്നാല്‍ അദ്ദേഹം പാര്‍ട്ടിയെ അനുസരിച്ചില്ലെന്നുമായിരുന്നു ദിഗ്വിജയ് സിങ്ങിന്റെ വിമര്‍ശനം. യുവ നേതാക്കള്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന സ്ഥാനങ്ങള്‍കൊണ്ട് തൃപ്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സച്ചിന് പൈലറ്റിനെ പാര്‍ട്ടി എം.പിയാക്കി. കേന്ദ്രമന്ത്രി സ്ഥാനം നല്കി. രാജസ്ഥാനില്‍ പാര്‍ട്ടി അധ്യക്ഷനാക്കി, ഉപമുഖ്യമന്ത്രി സ്ഥാനവും എല്ലാം നല്കി. അദ്ദേഹത്തിന്റെ പ്രായം എത്രയാണ്? സച്ചിന് പൈലറ്റ് ഇപ്പോഴും ചെറുപ്പമാണ്. അദ്ദേഹത്തിന് കുറച്ച് കൂടി ക്ഷമ കാണിക്കാമായിരുന്നു. പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഈ ചെറുപ്പക്കാര്‍ക്കൊന്നും ക്ഷമയില്ലെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."