HOME
DETAILS
MAL
കര്‍ഷക പെന്ഷന് ഉടന്‍ വിതരണം ചെയ്യണം: കര്‍ഷക കോണ്‍ഗ്രസ്
backup
April 10 2019 | 02:04 AM
പേരാമ്പ്ര: കര്‍ഷക പെന്ഷന് അനുവദിക്കാതെ പിണറായി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. പെന്ഷന് തുക ഉടന്‍ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിക്ക് രൂപം നല്‍കും. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും കര്‍ഷകരെ ജയിലില്‍ അടക്കുന്ന സര്‍ഫാസി നിയമം നിര്‍ത്തലാക്കുമെന്നുമുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രഖ്യാപനത്തെ യോഗം അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേത്തടം അധ്യക്ഷനായി. എന്‍. ചന്ദ്രന്, അഗസ്റ്റിന് കണ്ണേഴുത്ത്, രാജു തലയാട്, ജോസ് പേരയ്ക്കാത്തോട്ടം, എന്‍. രാജശേഖരന്, ടി.പി നാരായണന്, വി.ജെ ലൂക്കോസ്, ജോസ് കാരിവേലി, എം. വേണുഗോപാലന്‍ നായര്‍, ഫാസില്‍ ബേപ്പൂര്‍, ബിജു കണ്ണന്തറ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."