അങ്ങാടിപ്പുറം മേല്പാലത്തില് ഇന്നലെയും വാഹനം കുടുങ്ങി
അങ്ങാടിപ്പുറം: ഗതാഗതക്കുരുക്കിന്റെ ശാപമോക്ഷം തീരാതെ എന്നും അങ്ങാടിപ്പുറം ടൗണ്‍. റെയില്‍വേ മേല്‍പാലം ഉയര്‍ന്നിട്ടും ചില സമയങ്ങളിലെല്ലാം കനത്ത ബ്ലോക്ക് തന്നെയാണിവിടെയുള്ളത്. ഇന്നലെ രാവിലെ പത്തുമുതല്‍ തുടങ്ങിയ ഗതാഗതക്കുരുക്ക് ഉച്ചക്ക് രണ്ടുവരെ നീണ്ടുനിന്നു. ഇതേത്തുടര്‍ന്ന് പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷന് മുതല്‍ അങ്ങാടിപ്പുറം ടൗണ്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഉച്ചക്ക് ശേഷം 3:30 ഓടെ അങ്ങാടിപ്പുറം ഭാഗത്തു നിന്നും വന്ന ഗുഡ്സ് ഓട്ടോ പാലത്തില്‍ കുടുങ്ങിയതിനാല്‍ വൈകീട്ടും പാലത്തിലും ടൗണിലും കനത്ത ബ്ലോക്ക് അനുഭവപ്പെട്ടു. വളാഞ്ചേരി, കോട്ടക്കല്‍ റോഡും ഇതേ സമയം ഗതാഗതക്കുരുക്കില്‍പ്പെട്ടു. ബസുകളുടെ റൂട്ടുകള്‍ കാന്‍സെല്‍ ചെയ്യേണ്ട അവസ്ഥയായതോടെ വളാഞ്ചേരി ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകളെല്ലാം അങ്ങാടിപ്പുറം തളി ജങ്ഷനില്‍ യാത്രക്കാരെ ഇറക്കി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."