യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു; ഡല്‍ഹിയില്‍ നിന്ന് ദുബൈയ്ക്ക് പോയത് 2 ദിവസം മുന്‍പ്
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് അല്‍ സലാമി ഇന്ത്യ വിട്ടു. അദ്ദേഹം യു.എ.ഇയിലേക്ക് മടങ്ങിപ്പോയതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച്ചയാണ് തിരുവനന്തപുരത്ത് നിന്നും അദ്ദേഹം ഡല്‍ഹിയ്ക്ക് പോയത്. പിന്നീട് രണ്ടു ദിവസം മുന്‍പാണ് യു.എ.ഇയിലേക്ക് മടങ്ങിയത്. യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള കള്ളക്കടത്ത് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അറ്റാഷെയുടെ മടക്കം.
സ്വര്‍ണം കണ്ടെത്തിയ പാഴ്സല്‍ വന്നത് കോണ്‍സുലേറ്റ് ജനറിന്റെ ചുമതല വഹിച്ചിരുന്ന അറ്റാഷെയുടെ പേരിലായിരുന്നു. അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ എംബസിയുടെ അനുമതി തേടിയിരിക്കുന്ന സാഹചര്യത്തിലാണ് അറ്റാഷെ രാജ്യം വിട്ടത്.
അറ്റാഷെയും പ്രതികളും നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ അറ്റാഷെയ്ക്കെതിരെ മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."