HOME
DETAILS
MAL
ചുരം ബൈപ്പാസ് റോഡ് ഉടന്‍ യാഥാര്‍ഥ്യമാക്കണം
backup
July 11 2018 | 21:07 PM
താമരശേരി:ചുരം ബൈപ്പാസ് റോഡും താമരശ്ശേരി ബൈപ്പാസും ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നും വ്യാപാരിവ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് ജനറല്‍ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ആംബുലന്സുകളുള്പ്പടെ നിരവധി വാഹനങ്ങളാണ് ചുരത്തിലെ ബ്ലോക്കിലും തുടര്‍ന്ന് താമരശ്ശേരി ചുങ്കത്തെ ട്രാഫിക് ജാമിലുംപെട്ട് ദുരിതമനുഭവിക്കുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
ഇത് താമരശേരിയിലെ വ്യാപാര മേഖലയേയും സാരമായി ബാധിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കെ. സേതുമാധവന് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് അമീര്‍ മുഹമ്മദ് ഷാജി അധ്യക്ഷനായി.
അഷ്റഫ് മൂത്തേടത്ത്, സി.ജെ ടിസ, കെ. നാരായണന് നായര്‍, മുല്ലേരി കരുണാകരന് നായര്‍, റെജി ജോസഫ്, മസൂദ് കെ.എം, ഹാഫിസുറഹ്മാന്‍, എ.കെ മുഹമ്മദലി, കെ.പി അബ്ദുല്ല, നൗഷാദ് ചെമ്പ്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."