സംസ്കൃത കോളജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാനുള്ള നടപടിയായി
പട്ടാമ്പി: പട്ടാമ്പി ഗവ.സംസ്കൃത കോളജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. കോളജ് ഗ്രൗണ്ടില്‍ സയന്‍സ് ബ്ലോക്കിനോടു സമീപം നിര്‍മിക്കുന്ന സ്റ്റേഡിയം സ്ഥലം മുഹമ്മദ് മുഹ്സിന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. സ്റ്റേഡിയം നിര്‍മാണത്തിന് ബജറ്റില്‍ 10 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഇന്റര്‍നാഷനല്‍ മത്സരങ്ങള്‍ വരെ നടത്താന്‍ യോഗ്യമായ സ്റ്റേഡിയമാണ് നിര്‍മിക്കുന്നത്. 1000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, മൂന്ന് വോളിബോള്‍ കോര്‍ട്ടുകള്‍, മൂന്ന് ബാഡ്മിന്റന്‍ കോര്‍ട്ടുകള്‍, മറ്റ് മത്സരങ്ങള്‍ക്കുള്ള കോര്‍ട്ടുകള്‍ സ്റ്റേഡിയത്തിലുണ്ടാകും. സ്റ്റേഡിയത്തിന്റെ രൂപരേഖ തയ്യാറാക്കാനായി കോഴിക്കോട് ആര്.കെ രമേഷ്, ആര്‍ക്കിടെക്ട് പ്രൊജക്ട് മാനേജര്‍ കെ പ്രസന്നന്, പൊതുമരാമത്ത് അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിജു ജോസഫ്, വില്ലേജ് ഓഫിസര്‍ സെയ്തു മുഹമ്മദ് പരിശോധനയില്‍ പങ്കെടുത്തു. രൂപ രേഖ തയ്യാറാക്കി കിഫ്ബിക്ക് സമര്‍പിക്കും. സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമിതി അംഗം രജ്ഞിത്, കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. പി.ആര് അനിതകുമാരി, ചെയര്മാന് എസ് മണികണ്ഠന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."