ചുങ്കപ്പാതയെ അനുകൂലിക്കുന്നവര്‍ ജനവിരുദ്ധര്‍: ആക്ഷന്‍ കൗണ്‍സില്‍
തേഞ്ഞിപ്പലം: കുറഞ്ഞ തോതിലുള്ള കുടിയിറക്കലും ഇതര നാശങ്ങളും മാത്രംവരുത്തി 30 മീറ്റര്‍ സ്ഥലമെടുപ്പിലൂടെ ആറ് വരിപ്പാത നിര്‍മ്മിക്കാനുള്ള സാഹചര്യമുണ്ടായിട്ടും ബി.ഒ.ടി കുത്തക മുതലാളിമാര്‍ ജനലക്ഷങ്ങളെ കുടിയിറക്കിവിട്ട് വെറും നാലുവരിയില്‍ നിര്‍മിക്കുന്ന ചുങ്കപ്പാതയെ പിന്തുണക്കുന്ന രാഷ്ട്രീയ -സാമുദായിക സംഘടനകള്‍ ജനവിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുല്ലൈസ് തേഞ്ഞിപ്പലം പറഞ്ഞു.
സംസ്ഥാനത്ത് 20 ടോള്‍ബൂത്തുകളാണ് വരാന്‍ പോവുന്നത്. ജില്ലയില്‍ വെളിയങ്കോട്, സ്വാഗതമാട്, ഇടിമുഴിക്കല്‍ എന്നിവിടങ്ങളിലായി കനത്ത തോതില്‍ ചുങ്കം കൊടുക്കേണ്ടി വരും. കച്ചവടങ്ങള്‍ മുഴുവന്‍ ബി.ഒ.ടി മുതലാളിമാരുടെ വന്‍കിട മാളുകളിലേക്ക് കേന്ദ്രീകരിക്കുക വഴി ചെറുകച്ചവടക്കാര്‍ അപ്രത്യക്ഷരാവും.
ചുങ്കപ്പാതയ്‌ക്കെതിരേ ഒരക്ഷരം ഉരിയാടാതെ മൗനം പാലിക്കുന്നത് വലിയ ദ്രോഹമാണെന്നും അബുല്ലൈസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."