HOME
DETAILS
MAL
മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനം
backup
April 25 2017 | 22:04 PM
നിലമ്പൂര്‍: സ്ത്രീസമൂഹത്തെ അപമാനിച്ച മന്ത്രി എം.എം മണി സ്ത്രീകളോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പിണറായി വിജയന് തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. പൊതുയോഗം നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പാലോളി മെഹബൂബ് അധ്യക്ഷനായി. പ്രകടനത്തിന് ഗിരീഷ് മോളൂര്‍ മഠത്തില്‍, വി.എ.ലത്തീഫ്, എം.സിക്കന്തര്‍, മൂര്‍ഖന്‍ കുഞ്ഞു, കല്ലായി മുഹമ്മദലി, ഷെറി ജോര്‍ജ്, സി.ടി.ഉമ്മര്‍കോയ, വിനോദ് കുമാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."