HOME
DETAILS
MAL
മഹാരാഷ്ട്രയിലെ ആദ്യ വനിതാ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കൊവിഡ് ബാധിച്ച് മരിച്ചു
backup
July 17 2020 | 01:07 AM
മുംബൈ: മഹാരാഷ്ട്രയിലെ ആദ്യ വനിതാ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും അറിയപ്പെടുന്ന എഴുത്തുകാരിയും കവിയുമായ നിള സത്യനാരായണന് കൊവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. മുംബൈയിലെ സെവന് ഹില്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് അന്ത്യം സംഭവിച്ചത്. 1972 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് നിള. 2009ലാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലേയല്‍ക്കുന്നത്. 2014ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മറാത്തി സിനിമകള്‍ക്കായി പാട്ടെഴുതിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."