HOME
DETAILS
MAL
മേലണ്ണം പട്ടണംകുണ്ട് റോഡ് തകര്‍ന്നു; ഗതാഗതം ദുസ്സഹം
backup
April 25 2017 | 22:04 PM
വണ്ടൂര്‍: പോരൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ മേലണ്ണം പട്ടണംകുണ്ട് റോഡ് തകര്‍ന്നു കാല്‍നട പോലും ദുസ്സഹമായിരിക്കുകയാണ്. നാട്ടുകാരുടെ നീണ്ട മുറവിളികള്‍ക്കൊടുവില്‍ രണ്ടു വര്‍ഷം മുന്‍പാണ് ഇവിടെ മെറ്റലിങ് നടത്തിയത്.
എന്നാല്‍ വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ടാറിംഗ് നടത്താത്തതോടെ മെറ്റല്‍ പൂര്‍ണമായും ഇളകി. ഇതോടെ ഓട്ടോയടക്കം ഈ റോഡിലേക്ക് വരാറില്ല.
വരുന്നവര്‍ തന്നെ അമിത ചാര്‍ജ് ഈടാക്കുന്നതായും ആരോപണമുണ്ട്. 65 കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. പ്രദേശത്തെ പ്രധാന പള്ളി,മദ്‌റസ,അംഗനവാടി എന്നിവയെല്ലാം ഈ റോഡിലാണ്.
പ്രശ്‌നം പല തവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും പരിഹാരമാകാത്തതിനാല്‍ പ്രദേശവാസികള്‍ നേരത്തെ വോട്ട് ബഹിഷ്‌കരണമടക്കം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."