ക്ലാസിക് 500 പെഗാസസ്; റോയല്‍ എന്‍ഫീല്‍ഡിന്റെ വെബ്‌സൈറ്റ് തകര്‍ത്തു!
ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ തള്ളിക്കയറ്റം മൂലം റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ സ്‌പെഷ്യല്‍ എഡിഷന്‍ ബുള്ളറ്റ് ക്ലാസിക് 500 പെഗാസസിന്റെ ഓണ്‍ലൈന്‍ വില്‍പന തടസ്സപ്പെട്ടു.
ആരാധകരുടെ തള്ളിക്കയറ്റം മൂലം വെബ്‌സൈറ്റ് പ്രവര്‍ത്തനം നിലച്ചതാണ് വില്‍പന തടസ്സപ്പെടാന്‍ ഇടയായത്.
രാജ്യാന്തരതലത്തില്‍തന്നെ 1000 ബുള്ളറ്റുകളാണ് റോയല്‍ എന്‍ഫീല്‍ഡ് സ്‌പെഷ്യല്‍ എഡിഷനില്‍ നിര്‍മ്മിക്കുന്നത്. അതില്‍ 250 എണ്ണമാണ് ഇന്ത്യയ്ക്കായി മാറ്റിവച്ചത്.
കഴിഞ്ഞ 10 നു രണ്ടുമണിക്കായിരുന്നു ബുക്കിംഗ് തുടങ്ങിയത്. മിനുട്ടുകള്‍ക്കകം വെബ് സൈറ്റ് നിലച്ചു.
ഉപഭോക്താക്കളുടെ തിരക്കുമൂലമാണ് വില്‍പ്പന മുടങ്ങിയതെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും കമ്പനി ട്വീറ്റ് ചെയ്തു.
Due to the overwhelming response to the Pegasus online sale, we are facing unanticipated technical difficulties on our website. We’ll communicate the revised sale date shortly. Thank you for your continuous support.
— Royal Enfield (@royalenfield) July 11, 2018
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷ് പട്ടാളക്കാര്‍ ഉപയോഗിച്ചിരുന്ന ആര്‍ഇ/ഡബ്ല്യുഡി 125 മോഡലിന്റെ ഓര്‍മയ്ക്കായാണ് ക്ലാസിക് 500 പെഗാസസ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."