HOME
DETAILS
MAL
സ്വര്‍ണക്കടത്തില്‍ അറ്റാഷെയ്ക്ക് പങ്കുണ്ടെന്ന് സരിത്തിന്റെ അഭിഭാഷകന്
backup
July 17 2020 | 02:07 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ അറ്റാഷെയ്ക്ക് പങ്കുണ്ടെന്നും രക്ഷപ്പെടാനായി അറ്റാഷെ സ്വപ്ന സുരേഷിനെ കേസില്‍ കുടുക്കുമെന്നു സരിത്ത് തന്നോട് പറഞ്ഞെന്നും സരിത്തിന്റെ അഭിഭാഷകന് കേസരി കൃഷ്ണന് നായര്‍.
സ്വര്‍ണം പിടിക്കപ്പെടും എന്നുറപ്പായ ഘട്ടത്തിലാണ് അറ്റാഷെ കാലുമാറിയത്. കഴിഞ്ഞ ജൂലൈ നാലിനാണ് സരിത്ത് തന്നെ കാണാന്‍ വീട്ടിലെത്തുന്നത്.
തങ്ങളുടെ ഒരു ചരക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവെന്ന വിവരം സരിത്ത് എന്നോട് പറഞ്ഞു. കൂടുതല്‍ സംസാരിച്ചപ്പോള്‍ ആണ് അതില്‍ 25 കിലോ സ്വര്‍ണം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത്.
കസ്റ്റംസ് അസി. കമ്മിഷനറുമായി ചരക്ക് വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് താന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സരിത്ത് പറഞ്ഞു.
വിഷയം കേസായാല്‍ എന്തു ചെയ്യണം എന്നറിയാനാണ് സരിത്ത് തന്റെ അടുത്ത് എത്തിയത്.
സരിത്തിനൊപ്പം സ്വപ്നയുടെ രണ്ടാം ഭര്‍ത്താവ് ജയശങ്കറും തന്നെ കാണാന്‍ വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി നേരത്തെയും രണ്ട് തവണ താന്‍ ചരക്ക് കടത്തിയിട്ടുണ്ടെന്ന് സരിത്ത് തന്നോട് പറഞ്ഞിരുന്നതായും അഭിഭാഷകന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."