താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടല്‍: സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ പ്രതിദിനം നൂറുകണക്കിന് സര്‍വിസുകള്‍ മുടങ്ങുന്ന സഹാചര്യത്തില്‍ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും.
1565 താല്‍ക്കാലിക ഡ്രൈവര്‍മാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കിയാല്‍ ദിവസേനെ അറുനൂറ് സര്‍വീസുകളെയാണ് ബാധിക്കുക എന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറയുന്നു.
സ്ഥിരം ജീവനക്കാര്‍ അര്‍ഹതപ്പെട്ട അവധിയെടുക്കുമ്പോഴുളള ഒഴിവിലേക്കായിരുന്നു താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയോഗിച്ചിരുന്നത്. സര്‍വിസുകള്‍ മുടങ്ങാതിരിക്കാനുള്ള ക്രമീകരണമായിരുന്നു അതെന്ന് ഗതാഗതമന്ത്രി വിശദീകരിച്ചു. ഈ വസ്തുതക്ക് വേണ്ടത്ര ഊന്നല്‍ നല്‍കാതെയുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ വിധി. ഇത് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി എം ഡി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഗതാഗത സെക്രട്ടറി, കെഎസ്ആര്‍ടിസി എം ഡി, നിയമ സെക്രട്ടറി എന്നിവര്‍ പങ്കെടുത്ത ഉന്നതതലയോഗമാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."