HOME
DETAILS

പിടിവള്ളിമലയെ പിടിവിടാതെ ക്വാറി മാഫിയ

  
backup
July 12 2018 | 18:07 PM

%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a4

 


അരീക്കോട്: കാവനൂര്‍ പഞ്ചായത്തിലെ എളയൂര്‍ പിടിവള്ളിമലയിലെ ചെങ്കല്‍ ഖനനം പരിസരവാസികള്‍ക്ക് ദുരിതമാകുന്നു. ഖനനത്തെ തുടര്‍ന്ന് സമീപത്തുള്ള ഇരുപതോളം വീടുകള്‍ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. രണ്ട് ഏക്കര്‍ സ്ഥലത്ത് രണ്ട് വര്‍ഷം മുന്‍പാണ് ഇവിടെ ഖനനം ആരംഭിച്ചത്.
ലോഡ് കണക്കിന് മണ്ണ് മലയുടെ മുകള്‍ ഭാഗത്ത് കൂട്ടിയിട്ടതും ചെങ്കല്‍പാളികള്‍ അടര്‍ന്നുവീഴാവുന്ന തരത്തിലുള്ളതും മഴ പെയ്തതോടെ ഒലിച്ചിറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. മഴവെള്ളം പഴയ കല്ലുവെട്ടുകുഴിയില്‍ തടഞ്ഞു നിര്‍ത്തുന്നതും സമീപത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് സ്ഥലമൊരുക്കുന്നതും ദുരന്തത്തിന് കാരണമാകുമെന്ന് പരിസരവാസികള്‍ പറഞ്ഞു.
ഖനനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ ജില്ലാ കലക്ടര്‍, വില്ലേജ് ഓഫിസര്‍, ജിയോളജി വകുപ്പ്, ഗ്രാമ പഞ്ചായത്ത് തുടങ്ങിയ വിവിധ വകുപ്പുകളില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇരുപതോളം കുടുംബങ്ങളുടെ പരാതി വിവിധ വകുപ്പുകള്‍ അവഗണിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കാവനൂര്‍ വില്ലേജ് ഓഫിസര്‍ ഖനനം നടത്തുന്നവര്‍ക്ക് മൗനാനുവാദം നല്‍കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയില്‍ ക്വാറിയില്‍നിന്ന് മണ്ണും ചെങ്കല്‍ പാളികളും ഒലിച്ചിറങ്ങി പുഷ്പ രതീഷിന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago
No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago