കാട്ടാനശല്യം; മലയോരത്ത് റബര്‍ കൃഷിക്കും രക്ഷയില്ല
കരുളായി: മലയോരത്ത് കാട്ടാനശല്യം രൂക്ഷമാകുമ്പോള്‍ രക്ഷയില്ലാതെ റബര്‍ കൃഷിയും. എട്ടും ഒന്‍പതും വര്‍ഷം പ്രായമായ ടാപ്പിങ് ആരംഭിച്ച റബറുകള്‍ വരെ വ്യാപകമായി നശിപ്പിക്കപ്പെടുന്നത് കര്‍ഷകര്‍ക്ക് കനത്ത ആഘാതമാകുന്നു.
മൂത്തേടം പഞ്ചായത്തിലെ പൂളക്കപാറയില്‍ ടാപ്പിങ് നടത്തി കൊ@ിരിക്കുന്ന റബര്‍ മരങ്ങള്‍ ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. ഉമ്മര്‍ മു@യില്‍ എന്ന കര്‍ഷകന്റെ ഒന്നരയേക്കറോളം സ്ഥലത്തെ റബര്‍ മരങ്ങളാണ് കഴിഞ്ഞ ഏതാനും കാലങ്ങളായി എത്തുന്ന ആനക്കൂട്ടം നശിപ്പിച്ചത്.
റബറുകള്‍ പൂര്‍ണമായും ചവിട്ടി മറിച്ചിട്ടശേഷം ഇലകളും തൊലികളും മാത്രമാണ് ഭക്ഷിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കിയാണ് ആറ് വര്‍ഷം വരെ ഈ കര്‍ഷകന്‍ റബര്‍ പരിപാലിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇവിടെ ടാപ്പിങ് തുടങ്ങിയത്.
വലിയ പീടിയേക്കല്‍ സൈനബയുടെയും പുലിക്കട സൈതലവിയുടെയുമടക്കം റബര്‍ കൃഷിക്കും നാശനഷ്ടമുണ്ടായി. റബറിന് വിലയിടിഞ്ഞ് കൊ@ിരിക്കുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങളില്‍നിന്നുള്ള അക്രമവും കര്‍ഷകര്‍ക്ക് ഇരട്ടിദുരിതമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."