പത്തുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍
മഞ്ചേരി: പത്ത് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയടക്കം രണ്ടുപേരെ ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് മഞ്ചേരിയില്‍ വച്ച് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗൂഡല്ലൂര്‍ അത്തിപ്പാളി മൂരിക്കുന്നന്‍ മുഹമ്മദ് ആഷിഖ് (22), മലപ്പുറം താനൂര്‍ ചുറ്റന്റകത്ത് അബ്ദുല്‍ മുനാഫ് എന്നിവരെയാണ് എസ്.ഐ ഇ.ആര് ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം നെല്ലിക്കുത്ത് കൂട്ടാലില്‍ വച്ച് അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ വിജയവാഡയില്‍ നിന്നും മഞ്ചേരിയിലെ ചില്ലറ കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതിനായി കൊണ്ടുവന്നതാണ് കഞ്ചാവ്. ജില്ലയിലെ തീരദേശ മേഖലകളിലേക്ക് കഞ്ചാവ് എത്തിച്ചു നല്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇപ്പോള്‍ പിടിയിലായ പ്രതികളെന്ന് പൊലിസ് പറഞ്ഞു. പ്രതികള്‍ ആദ്യമായാണ് പിടിയിലാകുന്നത്. ആന്ധ്രയിലെ വിജയവാഡയില്‍ നിന്നും ഇടനിലക്കാരായ മലയാളികള്‍ മുഖാന്തിരം കിലോക്ക് 1000 രൂപക്കാണ് കഞ്ചാവ് വാങ്ങുന്നത്. അത് കേരളത്തില്‍ എത്തിച്ച് 10,000 രൂപയ്ക്ക് വില്‍ക്കും.
ഫോട്ടോ: അബ്ദുല്‍ മുനാഫ്, മുഹമ്മദ് ആഷിഖ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."