എഫ്.സി തൃശൂരും കെ.പി.എല്ലില്‍ നിന്ന് പിന്മാറി
കോഴിക്കോട്: എസ്. ബി.ഐ, ക്വാര്‍ട്സ് എഫ്. സി ക്ലബുകള്‍ക്ക് പിന്നാലെ എഫ്. സി തൃശൂരും കേരളാ പ്രീമിയര്‍ ലീഗില്‍നിന്ന് പിന്മാറി. സാമ്പത്തിക പ്രതിസന്ധിയും കെ.എഫ്.എയുടെ നടപടികളും കാരണമാണ് ടൂര്‍ണമെന്റില്‍നിന്ന് പിന്മാറുന്നതെന്നാണ് വിവരം.
2016-17 സീസണില്‍ കെ.പി.എല്‍ റണ്ണേഴ്സ് അപ്പായിരുന്ന ടീമാണ് എഫ്. സി തൃശൂര്‍.
ടൂര്‍ണമെന്റ് സെമിയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് തൃശൂര്‍ ലീഗില്‍നിന്ന് പിന്മാറുന്നതായി അറിയിച്ചത്. കേരള പ്രീമിയര്‍ ലീഗ് നീ@ണ്ടു പോയത് കൊ@ണ്ട് വന്ന അധിക ചിലവുകളാണ് ക്ലബിനെ പ്രതിസന്ധിയില്‍ ആക്കിയത്. കഴിഞ്ഞ ഒക്ടോബറില്‍ ലീഗ് ആരംഭിക്കും എന്ന് പറഞ്ഞതിനാല്‍ അന്ന് മുതല്‍ മികച്ച സ്ക്വാഡിനെ നിലനിര്‍ത്തുന്ന ടീമാണ് എഫ് സി തൃശൂര്‍.
ഡിസംബറില്‍ ആരംഭിച്ച കേരള പ്രീമിയര്‍ ലീഗിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.
ലീഗില്‍നിന്ന് ഇതേ കാരണം പറഞ്ഞ് പിന്മാറുന്ന മൂന്നാം ടീമാണ് എഫ് .സി തൃശൂര്‍. ലീഗ് നടത്തിപ്പ് വൈകുന്നതില്‍ മനം മടുത്ത് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാര്‍ട്സ് എഫ്. സിയും, ലീഗ് പകുതിയില്‍ എസ്.ബി.ഐയും പിന്മാറിയിരുന്നു. ക്വാര്‍ട്സ് ഒരു കളി പോലും കളിക്കാതെയും എസ്.ബി.ഐ ഏതാനും മത്സരങ്ങള്‍ കളിച്ചുമായിരുന്നു പിന്മാറിയത്.
ലീഗ് തുടങ്ങി നാലു മാസമായിട്ടും ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ ഇതുവരെ തീര്‍ന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."