HOME
DETAILS
MAL
പാകിസ്താനില്‍ ബസിനു നേരെ സ്‌ഫോടനം: 10 മരണം
backup
April 25 2017 | 23:04 PM
ഇസ്‌ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ അതിര്‍ത്തി ജില്ലയായ കുറാമില്‍ ബസിനു നേരെയുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രോത്രമേഖലയാണ് ഈ പ്രദേശം. റോഡരികില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. 13 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് മേഖലാ ഓഫിസര്‍ ഷാഹിദ് അലി ഖാന്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. വിദൂര നിയന്ത്രിത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബോംബാണ് പൊട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."