HOME
DETAILS
MAL
തുടര്‍വിദ്യാഭ്യാസ പദ്ധതി: തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിച്ചത് 14 കോടി
backup
April 10 2019 | 22:04 PM
തിരുവനന്തപുരം: സംസ്ഥാനത്തെ സാക്ഷരതാ- തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2018-19 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ചത് മൊത്തം 13,66,43025 രൂപ.
ഇതില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് തിരുവനന്തപുരം ജില്ലയാണ്(5,90,42643 രൂപ). സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ വികസന ഫണ്ടില്‍ നിന്ന് തുക വകയിരുത്താമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തുക വകയിരുത്തിയത്.
ഏറ്റവും കൂടുതല്‍ പദ്ധതി പണം അനുവദിച്ച തദ്ദേശസ്വയംഭരണ സ്ഥാപനം തിരുവനന്തപുരം കോര്‍പറേഷനാണ്. രണ്ടാമത്തെ ജില്ല കൊല്ലമാണ് (2,15,47500 രൂപ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."