അക്കൗണ്ടില്‍ വന്നത് ഹവാല പണമെങ്കില്‍ മുഴുവന്‍ തുകയും കണ്ടുകെട്ടണം: ഇടപാടില്‍ പെണ്‍കുട്ടിയുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് ഫിറോസ് കുന്നംപറമ്പില്‍
കൊച്ചി: ചികിത്സാ സഹായവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരേ കേസെടുത്ത സാഹചര്യത്തില്‍ പ്രതികരണവുമായി ഫിറോസ്.
അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സോഷ്യല്‍മീഡിയ വഴി സഹായ അഭ്യര്‍ത്ഥന നടത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയ്ക്ക് ലഭിച്ചത് ഹവാല പണമാണെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കുകയും തിരിച്ച് പിടിക്കുകയും ചെയ്യണമെന്ന് ഫിറോസ് പറഞ്ഞു.
വര്‍ഷയുടെ അമ്മയക്ക് ചികിത്സക്കായി അവരുടെ അക്കൗണ്ടില്‍ വന്നിരുന്ന സംഖ്യ ഹവാല പണമാണെങ്കില്‍ വര്‍ഷയുടെയും അമ്മയുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും അതില്‍ വന്ന മുഴുവന്‍ സംഖ്യയും സര്‍ക്കാര്‍ കണ്ടു കെട്ടുകയും ചെയ്യണം.ചികിത്സക്കായി വിനിയോഗിച്ച പണവും ഹവാല പണമാണെങ്കില്‍ ആ പണം എത്രയും പെട്ടന്ന് സര്‍ക്കാര്‍ തിരിച്ച് പിടിക്കണം. ഹവാല ക്കാരും ചാരിറ്റിക്കാരും വര്‍ഷയും തമ്മില്‍ കൂടിയാലോചിച്ചാണ് ഇത്രയും വലിയ സംഖ്യ അമ്മയുടെയും വര്‍ഷയുടെയും അക്കൗണ്ടിലേയ്ക്ക് എത്തിച്ചതെങ്കില്‍ ഈ ഇടപാടില്‍ വര്‍ഷയുടെ പങ്കും പുറത്ത് കൊണ്ടു വരേണ്ടതുണ്ട് അവരെയും പ്രതിചേര്‍ത്ത് കേസ് എടുക്കണമെന്ന് ഫിറോസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വർഷയുടെ അമ്മയക്ക് ചികിത്സക്കായി അവരുടെ അക്കൗണ്ടിൽ വന്നിരുന്ന സംഖ്യ ഹവാല പണമാണെങ്കിൽ വർഷയുടെയും അമ്മയുടെയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും അതിൽ വന്ന മുഴുവൻ സംഖ്യയും സർക്കാർ കണ്ടു കെട്ടുകയും ചെയ്യണം
?ചികിത്സക്കായി വിനിയോഗിച്ച പണവും ഹവാല പണമാണെങ്കിൽ ആ പണം എത്രയും പെട്ടന്ന് സർക്കാർ തിരിച്ച് പിടിക്കണം
?ഹവാല ക്കാരും ചാരിറ്റിക്കാരും വർഷയും തമ്മിൽ കൂടിയാലോചിച്ചാണ് ഇത്രയും വലിയ സംഖ്യ അമ്മയുടെയും വർഷയുടെയും അക്കൗണ്ടിലേയ്ക്ക് എത്തിച്ചതെങ്കിൽ ഈ ഇടപാടിൽ വർഷയുടെ പങ്കും പുറത്ത് കൊണ്ടു വരേണ്ടതുണ്ട് അവരെയും പ്രതിചേർത്ത് കേസ് എടുക്കണം
https://www.facebook.com/firos.kunnamparambil/posts/3110675729047365?__cft__[0]=AZW-u6_gBRmYvoskxbJekFqCrHsvfC9r3RkB1_SZCrX65Xn7QlMgLxJJhDTHaOMxBOc7ViQt8z129PHWYjagr9UqUgSGqakud6uBIURx3xuJAnEFRKQVcXOpy_2uLX4cJz0&__tn__=%2CO%2CP-R
ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയക്ക് സഹായം അഭ്യര്‍ഥിച്ച് തളിപ്പറമ്പ് സ്വദേശിനി വര്‍ഷ ഫേസ്?ബുക്ക് ലൈവില്‍ എത്തുന്നത്. വര്‍ഷക്ക് സഹായവുമായി സന്നദ്ധപ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരി വരികയും 1.35 കോടി രൂപയോളം സംഭാവനയായി ലഭിക്കുകയും ചെയ്തു. ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ സഹായാഭ്യര്‍ഥന ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്?തിരുന്നു.
പിന്നീട് ലഭിച്ച പണത്തിന്റെ പേരില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് പറഞ്ഞ് വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ വരികയായിരുന്നു. പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന് പിന്നില്‍ ഹവാല ഇടപാടെന്ന് സംശയിക്കുന്നതായി ഡി.സി.പി ജി. പൂങ്കുഴലി ഐ.പി.എസ് പറഞ്ഞിരുന്നു. തുടര്‍ന്ന് കൊച്ചി സിറ്റി ഡി.സി.പി ജി. പൂങ്കുഴലി അന്വേഷണത്തിന് നിര്‍ദേശിച്ചു. അസി. കമീഷണര്‍ മേല്‍നോട്ടം വഹിക്കുന്ന കേസില്‍ എസ്.ഐ ലിജോ ജോസഫ് എത്തി വര്‍ഷയുടെ മൊഴി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."