HOME
DETAILS

വിജ്ഞാന്‍വാടികളുടെ മേല്‍നോട്ടം: അപേക്ഷ ക്ഷണിച്ചു

  
backup
July 12 2018 | 20:07 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d


ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കോളനികളില്‍ പ്രവര്‍ത്തിച്ചുവരുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ് പാസായ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഭ്യസ്ത വിദ്യരായ യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം.
5000 രൂപ ഓണറേറിയം വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പട്ടണക്കാട് ബ്ലോക്ക് പരിധിയിലുള്ള കുമ്പഞ്ഞി കോളനി, കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിലുളള പാട്ടത്തില്‍ വെസ്റ്റ് മഠം കോളനി, അമ്പലപ്പുഴ ബ്ലോക്ക് പരിധിയിലുളള പുന്നപ്ര തെക്ക് അറവുകാട് കോളനി, ചമ്പക്കുളം ബ്ലോക്ക് പരിധിയിലുളള കണ്ടങ്കരി കോളനി, വെളിയനാട് ബ്ലോക്ക് പരിധിയിലുള്ള മുട്ടാര്‍ മിത്രമഠം കോളനി, ചെങ്ങന്നുര്‍ ബ്ലോക്ക് പരിധിയിലുള്ള മുളക്കുഴ വലിയപറമ്പ് കോളനി, ഹരിപ്പാട് ബ്ലോക്ക് പരിധിയിലുള്ള ചെറുതന ദേവസ്വം തുരുത്ത് കാഞ്ഞിരംതുരുത്ത് കോളനി, മണിക്കാവ് ബ്ലോക്ക് പരിധിയിലുള്ള പച്ചക്കാട് കോളനി, പുന്നക്കുറ്റി കോളനി, ചെറണിക്കല്‍ കോളനി, മാവേലിക്കര ബ്ലോക്ക് പരിധിയിലുളള തെക്കേക്കര ചുരല്ലൂര്‍ എല്‍.ഐ.സി. കോളനി തഴക്കര ചെറുമല കോളനി, മാന്നാര്‍ ചെപ്പകത്തില്‍ കോളനി മാവേലിക്കര ഉമ്പര്‍നാട് കോളനി, ചെന്നിത്തല തൃപ്പെരുന്തുറ-ഇഞ്ചത്തറ കോളനി, ചെന്നിത്തല കുറ്റിക്കാട് കോളനി എന്നീ വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിനാണ് അപേക്ഷകകള്‍ ക്ഷണിച്ചിട്ടുള്ളത്.
പ്രായപരിധി 40 വയസ്, പ്രവൃത്തി സമയം എല്ലാ ദിവസവും നാലു മുതല്‍ ഏഴുവരയും (വെളളിയാഴ്ച ഒഴികെ) അവധി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചുവരെയുമായിരിക്കും. തദ്ദേശവാസികള്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 16ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്കോ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 0477-2252548.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago