മ്ലാവിന്റെ കൊമ്പുകളുമായി അച്ഛനും മകനും പിടിയില്‍
കട്ടപ്പന: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്നു മ്ലാവിന്റെ ഏഴ് കൊമ്പുകള്‍ വാഹന പരിശോധനയിക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. അച്ഛനും മകനും പിടിയിലായി. വാഗമണ്‍ മുല്ലക്കാനം സെറ്റില്‍മെന്റ് ഏരിയയിലെ തൊട്ടിപ്ലാക്കല് ബെനഡിക്ട് (സണ്ണി-50), മകന് ബിബിന്‍ (26) എന്നിവരാണ് ഇന്നലെ വൈകിട്ട് പിടിയിലായത്. വിശദമായ പരിശോധനയില്‍ വീട്ടില്‍ നിന്ന് നാടന്‍ തോക്കും കണ്ടെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് കട്ടപ്പന ഫോറെസ്റ്റ് ഫ്ളയിങ് സ്ക്വാഡും, വൈരമണി ഫോറസ്റ്റ് സ്റ്റാഫും ചേര്‍ന്നാണ് പരിശോധന നടത്തിയത്. വാഗമണ്ണിന് സമീപം ഇരട്ടക്കാനത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. കൊഴിഞ്ഞ് വീണ കൊമ്പുകള്‍ വനത്തില്‍ നിന്ന് ശേഖരിച്ചതാണെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്. വില്‍പ്പനക്കായാണ് കൊമ്പുകള്‍ സൂക്ഷിച്ചിരുന്നതെന്നും പ്രതികള്‍ പറയുന്നു.കേസ് നഗരംപാറ റേഞ്ച് ഓഫീസര്‍ക്ക് കൈമാറി. വിശദമായ അന്വേഷണം നടത്തി വരികയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."