അഭിമന്യു വധം: യഥാര്‍ഥ പ്രതികളെ പിടിക്കാത്തത് ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് അഭിമന്യുവിനെ കൊല ചെയ്ത പ്രതികളെ പിടിക്കാത്തതിന് കാരണമെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 10 ദിവസമായിട്ടും യഥാര്‍ഥ പ്രതികളെ പിടിക്കാത്തത് സര്‍ക്കാരിന്റെ ഒത്ത് കളിയാണ് വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പൊലിസ് സ്വീകരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇതിനു പിന്നില്‍ സി.പി.എമ്മിനും സര്‍ക്കാരിനും കള്ളക്കളിയുണ്ട്.
10 ദിവസത്തിനുള്ളില്‍ പ്രതികളെ പിടിച്ചില്ലെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരിക്കില്ല എന്ന് അഭിമന്യുവിന്റെ പിതാവിനും മാതാവിനും പറയേണ്ടി വന്നത് ഇത് എത്ര ഗൗരവമായി അവരുടെ കുടംബം കാണുന്നുവെന്നതിന്റെ തെളിവാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്.
യു.എ.പി.എ ചുമത്തുമെന്നാണ് ആദ്യം ഡി.ജി.പി പറഞ്ഞത്. പിന്നീട് അതില്‍ നിന്ന് പിന്മാറി. പൊലിസിന്റെ കൈകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. കള്ളക്കളി നിര്‍ത്തി യഥാര്‍ഥ പ്രതികളെ പുറത്ത് കൊണ്ടുവരികയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."