മുസ്ലിം വ്യക്തിനിയമം: 20 മുതല്‍ വാദം കേള്‍ക്കും
ന്യൂഡല്‍ഹി: മുസ്ലിം വ്യക്തിനിയമത്തില്പ്പെട്ട നികാഹ് ഹലാല, ബഹുഭാര്യത്വം എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹരജികളില്‍ ഈ മാസം 20 മുതല്‍ സുപ്രിംകോടതി വാദം കേള്‍ക്കും. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവെ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് കൂടുതല്‍ സമയം അനുവദിച്ചിരുന്നു.
എന്നാല്‍ പിന്നീട് എന്നാണ് കേസ് പരിഗണിക്കുകയെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെയാണ് കേസ് 20ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചത്. ബഹുഭാര്യത്വവും നികാഹ് ഹലാലയും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന നാലു ഹരജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍കര്‍ എന്നിവരുടെ മൂന്നംഗ ബെഞ്ച് മുന്‍പാകെയുള്ളത്. വിഷയത്തില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ദേശീയ വനിതാ കമ്മിഷനും കോടതി നോട്ടിസ് അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."