HOME
DETAILS
MAL
രണ്ടാം ലോക്ക്ഡൗണ്‍: കയര്‍- മത്സ്യ സംസ്‌കരണ മേഖലയ്ക്ക് വന്‍ തിരിച്ചടി
backup
July 20 2020 | 01:07 AM
ആലപ്പുഴ : കൊവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായതോടെ ആലപ്പുഴ ജില്ലയുടെ വലിയൊരു പ്രദേശം രണ്ടാം ലോക്ക്ഡൗണിലേക്ക് മാറിയത് മത്സ്യ- കയര്‍ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയായി.
ചേര്‍ത്തല താലൂക്ക് പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണാക്കിയതും ജില്ലയുടെ തീരദേശമേഖലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതും മൂലം മത്സ്യസംസ്‌കരണശാലകളും കയര്‍തൊഴില്‍ മേഖലയും പൂര്‍ണമായും സ്തംഭിച്ചു.
കേരളത്തിലെ മത്സ്യ സംസ്‌കരണ കയറ്റുമതി മേഖലയിലെ 80 ശതമാനം സ്ഥാപനങ്ങളും കയര്‍മേഖലയും പ്രവര്‍ത്തിക്കുന്നത് പ്രധാനമായും ചേര്‍ത്തല താലൂക്കിലാണ്. അരൂര്‍ മേഖലയിലെ മത്സ്യസംസ്‌കരണ ശാലയിലെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് ബാധിക്കുകയും ഇയാളില്‍ നിന്ന് നിരവധി ജീവനക്കാരിലേക്ക് കൊവിഡ് പകരുകയും ചെയ്തതോടെയാണ് സംസ്‌കരണശാലകളുടെ പ്രവര്‍ത്തനം നിലച്ചത്.
കൂടാതെ തീരദേശ മേഖലയില്‍ മത്സ്യതൊഴിലാളിയില്‍നിന്ന് സമ്പര്‍ക്കത്തിലൂടെ ചേര്‍ത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരിലേക്ക് പടരുകയും ചെയ്തു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ റദ്ദാക്കപ്പെട്ടത് കയറ്റുമതി മേഖലയെ സാരമായി ബാധിച്ചു. 2018-19 വര്‍ഷത്തില്‍ രാജ്യത്ത് 46.589 കോടി രൂപയുടെ കയറ്റുമതിയാണ് സീഫുഡ്‌മേഖലയില്‍ ഉണ്ടായത്. ഇതില്‍ വലിയൊരു പങ്ക് കേരളത്തിന്റേതാണ്. പ്രത്യേകിച്ച് അരൂര്‍മേഖലയില്‍ നിന്നാണ്.
തമിഴ്‌നാട്ടില്‍നിന്ന് ചകിരിവരവ് നിലച്ചതോടെ കയര്‍ മേഖലയുടെയും താളം തെറ്റി. ഇത്തവണ 40,000 ടണ്‍ കയര്‍ ഉല്‍പാദം ലക്ഷ്യമിട്ടിരുന്ന കേരളത്തിന് കൊവിഡ് പ്രതിസന്ധി വലിയ തിരിച്ചടിയായി.
കേരളത്തിന് ആവശ്യമുള്ള ചകിരിയുടെ 65 ശതമാനവും തമിഴ്‌നാട്ടില്‍ നിന്നാണ് എത്തിയിരുന്നത്.
സംസ്ഥാനത്ത് കയര്‍സഹകരണ സംഘങ്ങള്‍ക്ക് പുറമേ 150 സ്വകാര്യ മില്ലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ വന്നതോടെ ഇവയുടെ പ്രവര്‍ത്തനവും സ്തംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."