HOME
DETAILS
MAL
ജീവനക്കാര്‍ പറഞ്ഞു; ഇവിടെ ഡോക്ടര്‍മാരില്ല !
backup
July 20 2020 | 02:07 AM
പാറ്റ്‌ന: ഈ വര്‍ഷം അവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു സര്‍ക്കാരിന് നാണക്കേടായി പുതിയ ആരോപണം.
സംസ്ഥാനത്തെ കൊവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ മതിയായ അടിസ്ഥാനസൗകര്യങ്ങളോ ചികിത്സിക്കാന്‍ ഡോക്ടര്‍മാരോ ഇല്ലെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കൊവിഡ് പ്രതിരോധം നിരീക്ഷിക്കാനെത്തിയ കേന്ദ്രസംഘത്തിന് പല ആശുപത്രികളിലും ഡോക്ടര്‍മാരെ കണ്ടെത്താനായില്ലെന്നാണ് വിവരം.
ജോയിന്റെ സെക്രട്ടറി ലാ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കേന്ദ്രസംഘമാണ് ബിഹാറിലെ ആശുപത്രികളിലും കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിനെത്തിയിരുന്നത്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസംഘം സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയിരുന്നത്. കഴിഞ്ഞ ദിവസം മാത്രം ആയിരത്തി എഴുനൂറിലേറെ കൊവിഡ് കേസുകളാണ് ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേന്ദ്രസംഘത്തിനു മുന്‍പില്‍ രോഗികളും നാട്ടുകാരും ആശുപത്രികളിലെ ജീവനക്കാരും പരാതികള്‍ പറയുന്ന വിഡിയോകള്‍ പുറത്തായിട്ടുണ്ട്. വിവിധ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവുള്ളതായി ജീവനക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്. ഡോക്ടര്‍മാര്‍ പലരും വെറും സന്ദര്‍ശനം നടത്തി മടങ്ങുകയാണെന്ന ആരോപണവും രോഗികള്‍ ഉന്നയിച്ചിട്ടുണ്ട്.
ഇതോടെ, സര്‍ക്കാരിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. നിതീഷ് കുമാറും സര്‍ക്കാരും അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിലാണെന്നും സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."