വേദനയായി സമന്‍ കുനാനിന്റെ വിധവയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്
ബാങ്കോക്ക്: തായ്‌ലന്‍ഡ് ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീമിനെ രക്ഷിച്ച ഐതിഹാസിക ദൗത്യത്തില്‍ നൊമ്പരമായി മാറിയിരിക്കുകയാണ് സമന്‍ കുനാന്‍ എന്ന മുന്‍ നാവികന്‍. സ്വന്തം ജീവന്‍ പോലും പണയംവച്ചു ഗുഹക്കകത്ത് കുട്ടികള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം ചെയ്തു മടങ്ങുന്നതിനിടെയാണ് 38കാരന്‍ മരണക്കയത്തിലേക്കു മുങ്ങിത്താഴ്ന്നത്. തായ് നാവികസേനയ്ക്കു കീഴിലുള്ള 'സീലി'ല്‍നിന്നു വിരമിച്ചിട്ടും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി സ്വയംസന്നദ്ധനായി ഇറങ്ങിയതായിരുന്നു സമന്‍.
കുട്ടികളും പരിശീലകനുമടക്കം 13 പേരും സമ്പൂര്‍ണ സുരക്ഷിതരായി പുറത്തെത്തിയതില്‍ ലോകം മുഴുക്കെ സന്തോഷിക്കുമ്പോള്‍ ഒരാള്‍ വേദന കടിച്ചുപിടിച്ചു കഴിയുന്നുണ്ട്. സമന്‍ കുനാനിന്റെ ഭാര്യ വലീപോന്‍ കുനാന്‍. പ്രിയതമനെ ഓര്‍ത്ത് വലീപോന്‍ കുനാന്‍ ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെയൊരു വൈകാരികമായ കുറിപ്പുമിട്ടു: ''കുനാന്‍, നിങ്ങളെ മിസ് ചെയ്യുന്നു. നീ എന്റെ ജീവനായിരുന്നു. ഉറക്കില്‍നിന്ന് എണീക്കുമ്പോള്‍ ഇനി എന്നെ ചുംബിക്കാനാരുണ്ട്..''
സമന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും അവര്‍ ഇതോടൊപ്പം പങ്കുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പതിനായിരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി അവരുടെ വേദനയില്‍ പങ്കുചേരുകയും ചെയ്തു. സമന്‍ കുനാന്‍ മരിച്ച ദിവസം തങ്ങളെല്ലാവരും ദുഃഖിതരായിരുന്നുവെന്നു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ നേവി അംഗം നരോങ്‌സക് ഒസ്റ്റങ്കോന്‍ പറയുന്നു. പക്ഷെ ആ ദുഃഖം ഗുഹയില്‍ അകപ്പെട്ട കുട്ടികളെ ജീവനോടെ പുറത്തെത്തിക്കുന്നതിലേക്കു നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സീലില്‍നിന്ന് 2006ലാണ് സമന്‍ വിരമിച്ചത്. തുടര്‍ന്നു സവാന്‍ഭൂമിവിമാനത്താവളത്തിന്റെ അടിയന്തര രക്ഷാപ്രവര്‍ത്തകനായിരുന്നു. ജൂലൈ ഒന്നിനാണ് തായ് ഗുഹാ രക്ഷാപ്രവര്‍ത്തന സംഘത്തോടൊപ്പം സമന്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."