അട്ടപ്പാടിയില്‍ കുടിവെള്ള വിതരണം: ജില്ലാ കലക്ടര്‍ നാളെ സന്ദര്‍ശിക്കും
പാലക്കാട്: അട്ടപ്പാടി മേഖലയില്‍ വരള്‍ച്ച രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകാര്യാലയത്തിന്റെ വരള്‍ച്ചാ പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഏപ്രില്‍ 28ന് അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കും.
ജില്ലാ കലക്ടറുടെ ചേംബറില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
വരള്‍ച്ച നേരിടുന്നതിനായി ആദിവാസി ഊരുകളില്‍ കുടിവെള്ള ടാങ്കറുകളില്‍ ജലം എത്തിക്കുന്നുണ്ട്. ആവശ്യത്തിനുള്ള വെള്ളം കുടിവെള്ള ടാങ്കറുകള്‍ വിതരണം ചെയ്യുന്നുണ്ടോയെന്നും, വിതരണം ചെയ്യുന്ന ജലം ശുദ്ധമാണോയെന്നും പരിശോധിക്കാനാണ് ജില്ലാ കലക്ടര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കുന്നത്. ഉള് വനങ്ങളിലെ ജലസംഭരണികള്‍ വറ്റിയതിനാല്‍ ആനയുള്‍പ്പടെയുള്ള വന്യ മൃഗങ്ങള്‍ കുടിവെള്ളത്തിനായി മനുഷ്യവാസ പ്രദേശങ്ങളില്‍ എത്തുന്നുണ്ട്. ഇതുമൂലം വന്യമൃഗ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വനങ്ങളിലെ ജലസംഭരണികള്‍ നിറക്കുന്നതിനായി ജില്ലാ കലക്ടര്‍, സ്ഥലം തഹസില്‍ദാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി നൂഹ്, ഡെ.കലക്ടര്‍ (എല്‍.ആര്) അബ്ദുല്‍സലാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."