പട്ടാമ്പി കൊവിഡ് ക്ലസ്റ്റര്‍, നെല്ലായയിലും ലോക്ഡൗണ്‍; ഭയാനക സാഹചര്യമെന്ന് മന്ത്രി
പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മുതുമല, തൃത്താല, തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ആളുകളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ റാപ്പിഡ് ടെസ്റ്റ് നടത്തി പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കുമെന്നും മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു.
പാലക്കാട് ജില്ലയിലെ പട്ടാമ്പി കൊവിഡ് ക്ലസ്റ്ററായി മാറിക്കഴിഞ്ഞു. പട്ടാമ്പി മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് ഈ ക്ലസ്റ്റര്‍ പ്രകടമായത്. ഇത് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കണമെങ്കില്‍ പട്ടാമ്പിയില്‍ കണ്ടെയ്ന്‍മെന്റ് നിര്‍ബന്ധമായി പാലിച്ചേ മതിയാകൂ. മേഖലയിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ അവിടങ്ങളില്‍ ആളുകളെ ഇറക്കാനോ കയറ്റാനോ പാടില്ലെന്നും മന്ത്രി പറഞ്ഞു.
പൊലിസ്, ഫയര്‍ ഫോഴ്‌സ്, ആശുപത്രി, സര്‍ക്കാര്‍ ഓഫീസുകള്‍,അവശ്യ സര്‍വീസുകള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.
ജില്ലയിലെ രണ്ടു മുനിസിപ്പാലിറ്റികള്‍ അടക്കം 47 കേന്ദ്രങ്ങളില്‍ 4500 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ക്ലസ്റ്ററുകള്‍ രൂപപ്പെട്ട് സൂപ്പര്‍ സ്‌പ്രെഡിലേക്കും കമ്യൂണിറ്റി സ്‌പ്രെഡിലേക്കും പോകാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."