HOME
DETAILS

എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം: ഹൈക്കോടതി വിശദീകരണം തേടി

  
backup
July 13 2018 | 07:07 AM

shamseer-mla-s-wife-appointment-high-court-sought-explanation

കണ്ണൂര്‍: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയുടെ വിവാദ നിയമനത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി.തലശേരി എം.എല്‍.എ എ.എന്‍.ഷംസീറിന്റെ ഭാര്യക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വഴിവിട്ട് നിയമനം നടത്തിയെന്ന് കാണിച്ച് റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ. എം.പി ബിന്ദു നല്‍കിയ ഹരജിയിലാണ് കോടതി നടപടി. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നായിരുന്നു പരാതി.

സി.പി.എം നേതാവും എം.എല്‍.എയുമായ എ.എന്‍ ഷംസീറിന്റെ ഭാര്യ സഹലയ്ക്കാണ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കിയത്.

പെഡഗോഗിക്കല്‍ സയന്‍സ് വിഭാഗത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ ക്ഷണിച്ച് കഴിഞ്ഞ ജൂണ്‍ എട്ടിനു സര്‍വകലാശാല വിജ്ഞാപനം ഇറക്കിയിരുന്നു. അധ്യാപന പരിചയം, ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള സെമിനാര്‍ പ്രസന്റേഷന്‍, പ്രസാധനം എന്നിവയെ അടിസ്ഥാനമാക്കി ജനറല്‍ കാറ്റഗറിയിലാണ് നിയമനമെന്നായിരുന്നു വിജ്ഞാപനം. ജൂണ്‍ 14നു നടന്ന അഭിമുഖത്തില്‍ എം.എല്‍.എയുടെ ഭാര്യയും പരാതിക്കാരിയായ ബിന്ദുവും മാത്രമാണ് പങ്കെടുത്തത്. 2015 മുതല്‍ ഇതേവിഭാഗത്തില്‍ കരാര്‍ ജീവനക്കാരിയായിരുന്ന ഈ അധ്യാപികയായിരുന്നു റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. എന്നാല്‍ നിയമനം നല്‍കിയതാവട്ടെ എം.എല്‍.എയുടെ ഭാര്യക്കും.

മുസ്‌ലിം ഒ.ബി.സി സംവരണാടിസ്ഥാനത്തിലാണ് ഷംസീറിന്റെ ഭാര്യക്കു നിയമനം നല്‍കിയതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. എന്നാല്‍ പൊതുനിയമനത്തിനായി വിജ്ഞാപനം ഇറക്കിയശേഷം നിയമനം സംവരണാടിസ്ഥാനത്തിലാക്കിയത് എം.എല്‍.എയുടെ ഭാര്യക്ക് നിയമനം നല്‍കാനാണെന്ന് ബിന്ദു ആരോപിക്കുന്നു.

ഇക്കാര്യത്തിലാണ് സര്‍ക്കാരിനോടും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോടും വിശദീകരണം ആവശ്യപ്പെട്ടത്. ഈ വിശദീകരണം കേട്ട ശേഷമായിരിക്കും ഇക്കാര്യത്തില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago