HOME
DETAILS
MAL
അപകടക്കെണിയൊരുക്കി കാറ്റാടി മരങ്ങള്‍
backup
July 17 2016 | 18:07 PM
ചീമേനി: കാക്കടവ് പ്രധാനറോഡില്‍ അപകടക്കെണിയൊരുക്കി കൂറ്റന്‍ കാറ്റാടി മരങ്ങള്‍. റോഡരികില്‍ തണലിനായി നട്ടുവളര്‍ത്തിയ കാറ്റാടി മരങ്ങളാണ് ഏതുസമയത്തും നിലംപൊത്താവുന്ന രീതിയില്‍ ചാഞ്ഞുനില്‍ക്കുന്നത്.
ചീമേനി മുതല്‍ ചാനടക്കം വരെയുള്ള പ്ലാന്റേഷന് അധീനതയിലുള്ള ഭൂമിയിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. പ്ലാന്റേഷനു കീഴിലുള്ള കശുമാവ് മരങ്ങള്‍ക്ക് പുറമെയാണ് അതിര്‍ത്തിയില്‍ കാറ്റാടി മരങ്ങളുമുള്ളത്. കാറ്റിലും മഴയിലും പകുതിയിലേറെ മരങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കടപുഴകിയിരുന്നു. ബാക്കിയുള്ള മരങ്ങളാണ് വാഹനങ്ങള്‍ക്ക് ഭീഷണിയായി റോഡിനു ഇരുവശങ്ങളിലുമായി നടുവിലേക്ക് ചെരിഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം വെളിച്ചംതോട് റോഡരികിലുള്ള ചീമേനി തുറന്ന ജയിലിലേക്കുള്ള ഗേറ്റിനടുത്തുള്ള കൂറ്റന്‍ കാറ്റാടി മരം ഇടിമിന്നലേറ്റ് രണ്ടായി പിളര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."