HOME
DETAILS

പാലിലും വ്യാജന്‍; അധികൃതര്‍ ഉറക്കത്തില്‍

  
backup
July 13, 2018 | 6:35 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4

 


സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: പതിറ്റാണ്ടുകളായി മുന്‍തലമുറക്കാര്‍ വീടുകളില്‍ ശുദ്ധമായ പാല്‍ ലഭിക്കുന്നതിനു വേണ്ടി പരിപാലിച്ചു വന്നിരുന്ന കാലി വളര്‍ത്തല്‍ സമ്പ്രദായം അന്യംനിന്നു വരികയാണ്. ഈ അവസരം മുതലെടുത്താണ് ഇതര സംസ്ഥാനങ്ങളില്‍ നിര്‍മ്മിക്കുന്ന വ്യാജ പാലുകളും മറ്റ് ഇതര പാല്‍ ഉല്‍പ്പന്നങ്ങളും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കടന്ന് കേരളത്തില്‍ എത്തുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രദിദിനം 12 ലക്ഷം ലിറ്ററിന് മുകളില്‍ പാലാണ് കേരളത്തില്‍ എത്തിച്ചേരുന്നതായി വിലയിരുത്തല്‍. ഇതിന്റെ 40 ശതമാനവും വിതരണം ചെയ്യുന്നത് തിരുവനന്തപുരം ജില്ലയില്‍ എന്നാണ് സൂചന.
ഓണത്തിന് മുന്നോടിയായി തമിഴ്‌നാട് വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വ്യാജ പാലുകളും പാല്‍ ഉല്‍പ്പന്നങ്ങളും കേരളത്തില്‍ പിടിക്കപ്പെടുകയോ പരിശോധന നടത്തുകയോ ചെയ്യപ്പെടുന്നില്ല എന്നാണ് ജനങ്ങള്‍ക്കിടയില്‍ ഉയരുന്ന ആക്ഷേപം. പ്രധാനമായും അമരവിള ചെക്ക്‌പോസ്റ്റ് കടന്നാണ് പാല്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ എത്തിച്ചേരുന്നത്. കൂടാതെ മണ്ഡപത്തിന്‍കടവ്, പെരുമ്പഴുതൂര്‍, കള്ളിക്കാട്, ആറ്റുപ്പുറം തുടങ്ങിയ ചെക്ക് പോസ്റ്റുകള്‍ വഴിയും നിരവധി വാഹനങ്ങളാണ് വ്യാജ പാലും പാല്‍ ഉല്‍പ്പന്നങ്ങളുമായി കേരളത്തില്‍ പ്രവേശിക്കുന്നത്. പാറശാല മുതല്‍ തലസ്ഥാനത്തുള്ള ഹോട്ടലുകളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന തട്ടുകടകളിലുമാണ് പ്രധാനമായും വ്യാജ പാല്‍ വാങ്ങുന്നതും ഉപയോഗിക്കുന്നതും.
വീടുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന നാടന്‍ പാലിനെ അപേക്ഷിച്ച് വ്യാജന് കൂടുതല്‍ കട്ടിയുണ്ടാകും എന്നതാണ് പ്രിയമേറാന്‍ കാരണം. വ്യാജ പാല്‍ നിര്‍മാണത്തിനായി ഷാമ്പൂ, റിഫൈന്‍ ഓയില്‍, ഗ്ലൂക്കോസ്, ആട്ടമാവ്, മില്‍ക്ക് പൗഡര്‍, സോഡാപ്പൊടി, ഏലക്ക തുടങ്ങിയ ചേരുവകള്‍ വേണ്ട അളവില്‍ ചേര്‍ത്ത് നിര്‍മിക്കാന്‍ കഴിയുമെന്നാണ് വ്യാജപാല്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരില്‍ നിന്ന് ലഭിച്ച അറിവ്. കൂടാതെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പാല്‍ പൊടിയും വൈറ്റ്‌നറും വെളളവും ചേര്‍ത്ത് കൃത്രിമ പാല്‍ നിര്‍മിക്കാന്‍ കഴിയുമെന്നും അറിയുന്നു. ഇത്തരത്തില്‍ നിര്‍മിക്കുന്ന വ്യാജ പാല്‍ നോര്‍ത്ത് ഇന്ത്യന്‍ മധുര പലഹാരങ്ങളില്‍ ഗണ്യമായി ഉപയോഗിക്കുന്നതായി പറയുന്നു.
ഇതുവഴി മാരക രോഗങ്ങളുണ്ടാകുമെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ അറിയിക്കുന്നത്. എല്ലുകള്‍ക്കുണ്ടാകുന്ന ബലക്കുറവ്, വൃക്ക രോഗങ്ങള്‍, പലതരത്തിലുളള കാന്‍സര്‍, കുടല്‍ സംബന്ധമായ രോഗങ്ങള്‍, തൊക്കു രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം വ്യാജ പാലും പാല്‍ ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം കാരണമാകുന്നു എന്നാണ് വിദഗ്ധാഭിപ്രായം.
അടുത്തകാലത്ത് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിച്ചേര്‍ന്നിരുന്ന നിരവധി ലേബലുകളിലുള്ള പാലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അവ യഥേഷ്ടം ഇപ്പോഴും അതിര്‍ത്തി കടന്ന് എത്തുന്നതായി കച്ചവടക്കാര്‍ പറയുന്നു. ഇവ പിടിച്ചെടുക്കാനോ പരിശോധന നടത്തുവാനോ അധികൃതര്‍ മിനക്കെടാറില്ല എന്നതു തന്നെ വാസ്ഥവം. പുലര്‍ച്ചെ ഒന്നു മുതല്‍ നാലു വരെ 150 ഓളം ചെറുതും വലുതുമായ വാഹനങ്ങളാണ് തമിഴ്‌നാട് അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്നതെന്ന് വ്യാപാരികള്‍ തന്നെ പറയുന്നു. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, തേനി, പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി സ്വകാര്യ ഡയറികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പാലിന്റെ ഭൂരിഭാഗവും കേരളത്തില്‍ തന്നെയാണ് എത്തിച്ചേരുന്നത്.
പശുക്കളെ പരിപാലിക്കുന്നതിനുള്ള ചിലവേറിയതും ഗുരുതരമായ രോഗങ്ങള്‍ പിടിപെടുന്നതുമാണ് കര്‍ഷകര്‍ പ്രധാനമായും ഈ മേഖല ഉപേക്ഷിക്കാന്‍ കാരണം. കൂടാതെ കാലികര്‍ഷകര്‍ വന്‍കിട കുത്തകകളുടെ ചൂഷണത്തിന് വിധേയമാകുന്നതും നാട്ടിന്‍ പുറങ്ങളിലെ ജീവിത നിലവാരം ഉയര്‍ന്നതും അവര്‍ മറ്റ് ജോലികളിലേക്ക് ചേക്കേറിയതുമാണ് കന്നുകാലി വളര്‍ത്തല്‍ ഇല്ലാതാകുന്നതിനും ഈ മേഖലയെ വ്യാജന്‍ കീഴ്‌പ്പെടുത്തിനും കാരണമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  20 days ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  20 days ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  20 days ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  20 days ago
No Image

സുബ്ഹി നിസ്കാരത്തിനായി പള്ളിയിലേക്ക് പോയ വയോധികന്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ച സംഭവം; ഒളിവാലിയിരുന്ന പ്രതി പിടിയില്‍ 

Kerala
  •  20 days ago
No Image

ആകാശത്തും അതിവേഗ ഇന്റർനെറ്റ്; യാത്രക്കാർക്ക് 'സൗജന്യ' സ്റ്റാർലിങ്ക് വൈ-ഫൈയുമായി പ്രമുഖ ഗൾഫ് വിമാനക്കമ്പനികൾ

uae
  •  20 days ago
No Image

ട്രംപാണ്, എന്തും സംഭവിക്കാം! ചർച്ചാസംഘത്തിന്റെ സന്ദേശങ്ങൾ രൂപപ്പെടുത്താൻ ഇറാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി 

International
  •  20 days ago
No Image

കിരീടം നിലനിർത്താൻ മെസ്സി ഇറങ്ങുന്നു; ലോകകപ്പ് ആദ്യ പോരാട്ടത്തിൽ അർജന്റീന നാളെ അൾജീരിയക്കെതിരേ!

Football
  •  20 days ago
No Image

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍ക്യാമറ നോക്കിയും H എടുക്കാം 

Kerala
  •  20 days ago
No Image

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയത് 'പത്തുതവണ'; വെളിപ്പെടുത്തി സത്യാകി സവര്‍ക്കര്‍

Kerala
  •  20 days ago