HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സമന്‍സ് അയക്കാന്‍ ഇഡി

  
February 06, 2026 | 7:58 AM

sabarimala-gold-theft-case-ed-will-give-summons-today

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സമന്‍സ് നല്‍കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇഡി ഇന്ന് സമന്‍സ് നല്‍കും. അടുത്താഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയോട് ഇഡി ആവശ്യപ്പെടും. 

2017 മുതല്‍ 2025 വരെയുള്ള സാമ്പത്തിക ഇടപാട് രേഖകള്‍ ഇഡി വിശദമായി പരിശോധിച്ചു.തിരുവനന്തപുരത്ത് അടക്കം ഭൂമികള്‍ വാങ്ങിയതിന്റെ വിശദാംശങ്ങളും ഇ ഡിയ്ക്ക് ലഭിച്ചു. പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകള്‍ നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്.

അതേസമയം ശബരിമലക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണന്‍പോറ്റിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജനുവരി 21ന് ദ്വാരപാലകപാളി കേസില്‍ ജാമ്യം നേടിയ പോറ്റി, കട്ടിളപാളി കേസിലും 90 ദിവസത്തെ ജയില്‍ വാസത്തിന് പിന്നാലെയാണ് സ്വാഭാവികജാമ്യത്തിന് കോടതിയെ സമീപിച്ചത്. ഇതോടെ മുരാരിബാബു, ശ്രീകുമാര്‍, സുധീഷ് എന്നിവര്‍ക്ക് പിന്നാലെയാണ് പ്രധാന പ്രതിയായ പോറ്റിയും പുറത്തേക്ക് വരുന്നത്.

കട്ടിളപാളി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച പോറ്റി ജാമ്യഹരജി നല്‍കിയത്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡി.എന്‍.എ ഫലം പുറത്ത്

Kerala
  •  2 hours ago
No Image

ഇതുപോലൊരു ടീം ഇന്ത്യയിൽ ആദ്യം; കിരീടവുമായി ചരിത്രത്തിന്റെ നെറുകയിൽ ബെംഗളൂരു

Cricket
  •  2 hours ago
No Image

ഗുണ്ടാപിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് പരാതി നല്‍കാനാവില്ല' ബലാത്സംഗക്കേസുകളില്‍ സുപ്രിം കോടതിയുടെ നിര്‍ണായക ഉത്തരവ്  

National
  •  3 hours ago
No Image

ഇന്‍ഡിക്കേറ്ററിട്ട് കാര്‍ പുറത്തേക്ക്, ഇടിച്ചു കയറി ബൈക്ക്; മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച കേസില്‍ നിര്‍ണായക സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 hours ago
No Image

ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: പന്ത് 

Cricket
  •  3 hours ago
No Image

പഞ്ചാബില്‍ എ.എ.പി നേതാവ് ലക്കി ഒബ്‌റോയി വെടിയേറ്റു മരിച്ചു 

Kerala
  •  3 hours ago
No Image

ഒറ്റ ക്യാപ്റ്റന് പോലും സാധിക്കാത്തത്; ആർസിബിക്കൊപ്പം പുതിയ ചരിത്രം സൃഷ്ടിച്ച് മന്ദാന

Cricket
  •  3 hours ago
No Image

റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തുടരും; വായ്പ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ

National
  •  3 hours ago
No Image

ഇടിച്ചത് എന്റെ വണ്ടിയില്‍, നിര്‍ത്താതെ പോയത് ഭാര്യ തനിച്ചായതിനാല്‍: മണിയന്‍പിള്ള രാജു

Kerala
  •  4 hours ago