HOME
DETAILS

വലിച്ചെറിഞ്ഞ മാലിന്യം ഖജനാവിലെത്തിച്ചത് 8.89 കോടി രൂപ; കൂടുതല്‍ കേസുകള്‍ തിരുവനന്തപുരത്ത്

  
സുധീര്‍ കെ.ചന്ദനത്തോപ്പ്
February 06, 2026 | 10:23 AM

kerala-littering-fines-revenue-thiruvananthapuram-highest-cases

തിരുവനന്തപുരം: പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ നടപടി ശക്തമാക്കിയതോടെ ഖജനാവിലേക്ക് എത്തുന്ന വരുമാനവും കൂടി. 8,89,27,677 രൂപയാണ് പിഴയായി ഖജനാവിലെത്തിയത്. 2023മാര്‍ച്ച് ഒന്നുമുതല്‍ കഴിഞ്ഞ 28 വരെയുള്ള മൂന്ന് വര്‍ഷം കൊണ്ടാണ് ഇത്രയും തുക പിഴയായി ഈടാക്കിയത്. പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരുടെ വിവരം കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്‍കി തുടങ്ങിയും ക്യാമറകള്‍ കൂടുതല്‍ സ്ഥാപിച്ചതിനും പിന്നാലെയാണ് നിയമലംഘനങ്ങള്‍ കൂടുതല്‍ കണ്ടെത്തി തുടങ്ങിയത്.

പരമാവധി 50,000 രൂപവരെയാണ് പിഴ ചുമത്തുന്നത്. എന്നാല്‍ വിവരം കൈമാറുന്നവര്‍ക്ക് പരമാവധി 2500 രൂപയായിരുന്നു നേരത്തെ നല്‍കിയിരുന്നത്. ഈ സാഹചര്യത്തില്‍ വാട്സാപ്പ് നമ്പരിലേക്ക് ചിത്രം സഹിതം വിവരം കൈമാറുന്നതിലും കുറവുണ്ടായി. ഇത് പരിഹരിക്കാന്‍ പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം നല്‍കാന്‍ കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പരമാവധി പിഴയായ 50,000 രൂപ ചുമത്തുന്ന കേസുകളില്‍ 12,500 രൂപ പാരിതോഷികം ലഭിക്കുന്ന സാഹചര്യവുമുണ്ടായി. ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ് പിഴയീടാക്കുന്നത്.

മാലിന്യം വലിച്ചെറിഞ്ഞതിന് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണെങ്കിലും പിഴത്തുക തൃശൂര്‍ ജില്ലയിലാണ്. ഇവിടെ 3238 കേസുകളിലായി 14284602 രൂപയാണ് പിഴയായി ഈടാക്കിയത്. എറണാകുളത്ത് 3050 കേസുകളിലായി 14218269 രൂപ പിഴയീടാക്കിയപ്പോള്‍ തിരുവനന്തപുരത്ത് 3333 കേസുകളിലായി 11852656 രൂപയാണ് ഈടാക്കിയത്.

കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് പത്തനംതിട്ട ജില്ലയിലാണ് 313 കേസുകള്‍ മാത്രം. സംസ്ഥാനത്താകെ 4768 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടതുല്‍ തൃശൂര്‍ ജില്ലയിലും (964) കുറവ് കാസര്‍കോട് ജില്ലയിലുമാണ് (80).

വിവരം കൈമാറാം

വാട്സാപ്പ് നമ്പരായ 9446700800ല്‍ ചിത്രം സഹിതം വിവരം കൈമാറാം. നിക്ഷേപിക്കുന്ന വ്യക്തിയെയോ വാഹനത്തെയോ ചിത്രത്തില്‍ തിരിച്ചറിയാനാകണം. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. വിവരം കൈമാറുന്നവരുടെ പേര് പരസ്യപ്പെടുത്തില്ല.

 

 

Kerala has collected ₹8.89 crore in fines over the last three years by taking strict action against people dumping waste in public places. The amount was collected between March 1, 2023, and January 28, following intensified enforcement measures, including increased CCTV surveillance and incentives for citizens who report violations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തർക്കമുണ്ടായപ്പോൾ സഹായിച്ചില്ല; സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ

crime
  •  6 days ago
No Image

മെത്രാന്‍മാര്‍ ഊളത്തരം കാണിക്കുന്നു, രാഷ്ട്രീയം പറഞ്ഞാല്‍ നേരിടും; അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്

Kerala
  •  6 days ago
No Image

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ അവിശ്വസനീയ കുതിപ്പ്; മെഡലുറപ്പിച്ച് ഇന്ത്യൻ യുവതാരം

Others
  •  6 days ago
No Image

പയ്യന്നൂരില്‍ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ച സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ ആക്രമണം; കാര്‍ കത്തിച്ചു

Kerala
  •  6 days ago
No Image

വിവാഹം കഴിഞ്ഞ് മടങ്ങവെ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരുക്ക്, മരിച്ചവരിൽ ഒരു കുട്ടിയും

National
  •  6 days ago
No Image

വെടിനിര്‍ത്തല്‍ നടപ്പിലായാലും ഇന്ധന വില സാധാരണ നിലയിലാകാന്‍ 'മാസങ്ങള്‍' എടുത്തേക്കാമെന്ന് നിരീക്ഷകര്‍

International
  •  6 days ago
No Image

യൂറോപ്പ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? പാസ്‌പോർട്ട് സ്റ്റാമ്പിംഗ് മാറുന്നു; പുതിയ 'എൻട്രി-എക്സിറ്റ്' നിയമങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ

tourism
  •  6 days ago
No Image

സി.പി.ഒ ദിവ്യശ്രീ വധക്കേസ്: ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം; തലശ്ശേരി കോടതിയുടെ അപൂർവ്വ വിധി

crime
  •  6 days ago
No Image

അഴിമതി ആരോപണം: ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു

National
  •  6 days ago
No Image

ബി.ജെ.പിയുമായി ബന്ധമെന്ന്; പശ്ചിമബംഗാളില്‍ ഹുമയൂണ്‍ കബീറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ഉവൈസി, നീക്കം തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ 

International
  •  6 days ago