HOME
DETAILS

അപകട മരണങ്ങള്‍ക്ക് അവസാനമില്ല; നിലവിളിയടങ്ങാതെ തീരദേശ ഗ്രാമം

  
Web Desk
July 13 2018 | 18:07 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8


പെരുമാതുറ: ചെറിയ ഇടവേളക്ക് ശേഷം പെരുമാതുറ മുതലപൊഴിതുറമുഖത്ത് വീണ്ടും രണ്ട് ജീവനുകള്‍ കടലെടുത്തതോടെ പ്രദേശത്ത് വീണ്ടും കറുത്ത ദിനങ്ങള്‍. ഹാര്‍ബര്‍ നിര്‍മാണം തുടങ്ങി നിര്‍മാണത്തിന്റെ അശാസ്ത്രിയതയില്‍ വര്‍ഷങ്ങള്‍ കൊണ്ടു ഈ തുറമുഖം വിഴുങ്ങിയത് ഇരുപതോളം വിലപ്പെട്ട ജീവനുകളാണ്. ഓരോ അപകടമരണങ്ങള്‍ നടക്കുമ്പോഴും ഇനിയൊരു ജീവന്‍ ഈ കടലെടുക്കരുതേ എന്ന ഈ തീരത്തെ ആയിരങ്ങളുടെ പ്രാര്‍ത്ഥനവീണ്ടും ഫലമില്ലാതാവുകയാണ്.
അവസാനമില്ലാത്ത നിലവിളിയിലാണ് ഈ തീരദേശ വാസികള്‍. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ നിര്‍മാണം തുടങ്ങിയിട്ട് വര്‍ഷം പതിനഞ്ച് പിന്നിടുകയാണ്. ഇതിനിടെ ഇന്നലെ മരിച്ച രണ്ട് പേരുള്‍പ്പടെ 20 ഓളം പേരേയാണ് ഈ തീരത്തിന് നഷ്ടമായത്. തുറമുഖ നിര്‍മാണം തുടങ്ങിയത് മുതല്‍ നിരവധി തവണ അശാസ്ത്രീയത കണ്ടെത്തി നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ലക്ഷങ്ങള്‍ചിലവഴിച്ച് വിവിധ പഠനങ്ങള്‍ നടത്തി വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടും അപകടങ്ങള്‍ പതിവാകുന്ന വാര്‍ത്തയാണ് നാം കേള്‍ക്കുന്നത്. മത്സ്യബന്ധന തുറമുഖമാകുമ്പോല്‍ ഏത് പ്രതികൂല കാലാവസ്ഥയിലും മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് പോകാന്‍ കഴിയുന്ന രീതിയായിരിക്കണം.
എന്നാല്‍ മുതലപ്പൊഴി ഹാര്‍ബര്‍ വഴിയാകട്ടെ വര്‍ഷത്തില്‍ സുരക്ഷിതമായി പോകാന്‍ കഴിയുന്നത് മൂന്നോ നാലോ മാസം മാത്രം. ബാക്കിയുള്ള മാസങ്ങളിലൊക്കെ അഴിമുഖത്ത് തിരയടി ശക്തമാണ്. തിര ഒന്നടങ്ങിയാല്‍ മത്സ്യതൊഴിലാളികള്‍ ഇത് വഴി കടലിലേക്ക് കടക്കുകയും തിരിച്ച് വരുകയും ചെയ്യും. കടുത്ത വെല്ലുവിളികളെ അതിജീവിച്ച് കൊണ്ടാണ് മത്സ്യതൊഴിലാളികള്‍ ഇതിന് തയ്യാറാകുന്നത്. ഇരുപതില്‍പരം അപകട മരണങ്ങള്‍ ഇവിടെ സംഭവിച്ചപ്പോള്‍ മാരകമായതും അല്ലാത്തതുമായ പരിക്കുകളോടെ രക്ഷപ്പെട്ടത് മരിച്ച സംഖ്യയുടെ നൂറ് എരട്ടിയാണ്. പലരും ഇന്നും ജീവശ്ചവമായി ജീവിക്കുന്നു.
ഒരു ദേശത്തിന്റെ ഉന്നമനത്തിനും വികസനത്തിനുമായി കൊണ്ടുവന്ന തുറമുഖം ഇന്ന് മനുഷ്യ ജീവനുകളെ കൊന്ന് കൊണ്ടിരിക്കുന്നു. 18 കോടിയില്‍ തുടക്കം കുറിച്ചു ഹാര്‍ബര്‍നിര്‍മാണം ഇന്ന് 50 കോടി കവിഞ്ഞിരിക്കുകയാണ്. എന്നിട്ടും മനുഷ്യ ജീവനുകള്‍ക്ക് ഒരു സുരക്ഷയുമില്ല. തുറമുഖത്തെ ആഴക്കുറവും പുലിമുട്ട് നിര്‍മാണത്തിനിടെ അഴിമുഖത്ത് പെട്ട കൂറ്റന്‍ പാറകളുമാണ് നിരന്തമായുള്ള തിരയടിക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ആഴക്കുറവ് പരിഹരിക്കുന്നതിന് നിരവധി തവണ ഹാര്‍ബര്‍ അതോറിറ്റി വിവിധ ഏജന്‍സികളെ കൊണ്ട് മണല്‍ മാറ്റുന്നതിന് ശ്രമം നടത്തിയെങ്കിലും എല്ലാം പരാജയമായിരുന്നു.
അവസാനം മുതലപ്പൊഴിതീരത്ത് അദാനിക്ക് പോര്‍ട്ട് നിര്‍മിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് തന്നെ തുറമുത്തിന്റെ ആഴംകൂട്ടാ മെന്നുള്ള കരാറിലാണ്. അദാനിപോര്‍ട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും അഴിമുഖത്തെ ട്രജിങ് തുടങ്ങിയിട്ടില്ല. ഇതും തീരദേശ ജനതയെ രോഷത്തിലാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി

National
  •  2 days ago
No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  2 days ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  2 days ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 days ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  3 days ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  3 days ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  3 days ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  3 days ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  3 days ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  3 days ago