ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ അധ്യാപകരെ നിയമിക്കണം: കെ.എ.ടി.എഫ്
കാസര്‍കോട്: സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപക പുനര്‍വിന്യാസം നടത്താത്തതിനാലും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കന്നത് തടഞ്ഞതിനാലും സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം താറുമാറായാരിക്കുകയാണെന്നു കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ മീറ്റ് കുറ്റപ്പെടുത്തി.
ആവശ്യമായ അധ്യാപകരില്ലാത്തതിനാല്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളുടേതടക്കം പഠനം വഴിമുട്ടി നില്‍ക്കുകയാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ ദിവസ വേതനാടിസ്ഥാനത്തിലോ അധ്യാപകരെ നിയമിക്കവാനുള്ള സത്വര നടപടികള്‍ കൈകൊണ്ട് രക്ഷിതാക്കളുടെ ആശങ്കയകറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചാണ് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടിരുന്നതെന്നും പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
19ന് സബ്ജില്ലാ തല അലിഫ് അറബിക് ടാലന്റ് ടെസ്റ്റും 26ന് ജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ജി.എച്ച്.എസ്.എസ്. ചെര്‍ക്കള സെന്‍ട്രലില്‍വച്ചു നടത്തും. 30ന് കാസര്‍കോട് സ്പീഡ് വേ ഇന്നില്‍വച്ച് ഭാഷാ അനുസ്മരണ സമ്മേളനം ജനപ്രതിനിധികളേയും നേതാക്കളേയും പങ്കെടുപ്പിച്ച് നടത്താനും തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് മൂസക്കുട്ടി അധ്യക്ഷനായി. എം.കെ അലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മാഹി ചെര്‍ക്കള, നസീര്‍ കല്ലുരാവി, യഹ്‌യാഖാന്‍ മഞ്ചേശ്വരം, പൈക്ക മുഹമ്മദലി, അലി അക്ബര്‍, നൗഫല്‍ ഹുദവി, താജുദ്ദീന്‍, സലാം ചെറുവത്തൂര്‍, റഷീദ് ബേക്കല്‍, സലിം, ഷൗക്കത്തലി ചിറ്റാരിക്കല്‍, ഹസന്‍ അമ്പലത്തറ, ബഷീര്‍ ഉക്കിനടുക്ക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."