ADVERTISEMENT
HOME
DETAILS
MAL
മിനയില്‍ താമസ സംവിധാനം സജ്ജം
ADVERTISEMENT
backup
July 21 2020 | 04:07 AM
.
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, മക്കയിലും പരിസരങ്ങളിലും കനത്ത സുരക്ഷ. തീര്‍ത്ഥാടകര്‍ കടന്നു പോകുന്നതും താമസിക്കുന്നതുമായ കേന്ദ്രങ്ങളില്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുകയെന്ന് സഊദി പൊതുസുരക്ഷ ഡെപ്യൂട്ടി ഡയരക്ടര്‍ കേണല്‍ സാഇദ് അല്‍ത്വവിയാന്‍ മക്കയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മക്കയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും കര്‍ശന പരിശോധനയുണ്ടാകും. ആവശ്യമെങ്കില്‍ ചില ഭാഗങ്ങളും റോഡുകളും അടച്ചിടും. നുഴഞ്ഞുകയറ്റക്കാരെയും അനുമതി പത്രമില്ലാത്തവരെയും പിടികൂടാന്‍ പ്രത്യേക സുരക്ഷാ സംഘം രംഗത്തുണ്ടാകും. ആരെയെങ്കിലും ഇത്തരത്തില്‍ കണ്ടെത്തിയാല്‍ കടുത്ത പിഴയും ശിക്ഷയും ഈടാക്കും. ഈ വര്‍ഷം എണ്ണപ്പെട്ട ആളുകള്‍ക്ക് മാത്രമെ ഹജ്ജിനു അനുമതിയുള്ളൂവെന്നതിനാല്‍ ഹജ്ജ് ട്രിപ്പുകള്‍ അനുവദിക്കില്ല.
ത്വവാഫ്, സഅ്യ്, അറഫ സംഗമം തുടങ്ങി ഹജ്ജിന്റെ പരമ പ്രധാനമായ മുഴുവന്‍ കാര്യങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും സംവിധാനിക്കുമെന്നു അധികൃതര്‍ അറിയിച്ചു.
ഹജ്ജിന് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഒരാഴ്ചയെങ്കിലും ക്വാറന്റൈനില്‍ ഹാജിമാര്‍ കഴിയണമെന്ന നിര്‍ബന്ധമുള്ളതിനാലാണിത്. പ്രാഥമിക അനുമതി ലഭിച്ചവരാണ് കഴിഞ്ഞ ദിവസം മുതല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്. അന്തിമ അനുമതി ലഭിച്ചാല്‍ ഇവര്‍ പി.സി.ആര് ടെസ്റ്റിന് വിധേയമാകുകയും നെഗറ്റീവാണെങ്കില്‍ ഹജ്ജില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുകയും ചെയ്യും. ഹജ്ജിന് ശേഷവും 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ADVERTISEMENT