HOME
DETAILS

നവജാത ശിശുവിനെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട സംഭവത്തില്‍ അമ്മയെയുടെയും ഡോക്ടറുടെയും മൊഴിയെടുത്തു

  
backup
April 26, 2017 | 8:05 PM

%e0%b4%a8%e0%b4%b5%e0%b4%9c%e0%b4%be%e0%b4%a4-%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b4%aa


തൃപ്പൂണിത്തുറ: നവജാത ശിശുവിനെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട സംഭവത്തില്‍ അമ്മയെയും ചികില്‍സിച്ച ഡോക്ടറുടെയും മൊഴി പൊലിസ് രേഖപ്പെടുത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യയാണെന്നും മൊഴിയില്‍ ദുരൂഹതയില്ലെന്നും അന്വേഷണഉദ്യോഗസ്ഥന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ് ഷിജു പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ അമ്മയായ സ്വപ്ന ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേക്കു പോയി.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. നവജാത ശിശു മരിക്കാനിടയായ സാഹചര്യത്തില്‍ സംഭവം മറച്ചുവെച്ചതിന് അമ്മ സ്വപ്നയേയും  അമ്മൂമ്മ ശോഭക്കെതിരെയും ഹില്‍പാലസ് പോലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ചയാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം നടന്നതെങ്കിലും വിവരം പുറംലോകം അറിഞ്ഞത് ചൊവ്വാഴ്ച പോലീസ് അന്വേഷണത്തിന് വീട്ടില്‍ എത്തിയപ്പോഴാണ്. തൃപ്പൂണിത്തുറ തെക്കുംഭാഗം ചൂരക്കാട് മേമന റോഡില്‍ പൊതിപറമ്പില്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യയായ സ്വപ്നയാണ് വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചത്. കുട്ടി മരിച്ചെന്നു ഉറപ്പായ സ്വപ്ന കുളിമുറിയോട്  ചേര്‍ന്ന് മതിലരുകില്‍ അതികം താഴ്ചയില്ലാത്ത കുഴിയെടുത്ത് കുഞ്ഞിന്റെ മൃതദേഹം അതിലിട്ട് മൂടുകയായിരുന്നു. സംഭവം നടത്തിയശേഷം അന്ന് രാത്രി രക്തസ്രാവവും കലശലായ വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സ്വപ്നയെ അഡ്മിറ്റ് ചെയ്തത്. പരിശോധന നടത്തിയ ഡോക്ടറോട് തായ്‌റോയ്ഡിനും പ്രഷറിനും മരുന്നുകഴിക്കുന്നു ണ്ടെന്നും അതാണ് രക്തസ്രാവത്തിനു കാരണമെന്നുമാണ് അറിയിച്ചത്. എന്നാല്‍  ഡോക്ടര്‍ ഇത് സാധാരണ രക്തസ്രാവമല്ലെന്നും പ്രസവം നടന്നശേഷം ഉണ്ടാകുന്ന അവസ്ഥയാണെന്നും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ സ്വപ്ന ആദ്യം ഇക്കാര്യം നിഷേധിച്ചു. അവസാനം ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഡോക്ടറോട് താന്‍ വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചതായും കുട്ടി മരിച്ചതിനാല്‍ ആരും അറിയാതെ കുട്ടിയെ വീട്ടില്‍ കുഴിച്ചിട്ടെന്നും വെളിപ്പെടുത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മൊഴിയെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ആര്‍.ഡി.ഒ യുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍, പോലീസ് സര്‍ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം സ്വദേശിയായ യുവാവ് ഉമ്മുല്‍ ഖുവൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

uae
  •  7 days ago
No Image

വിവാദ മതംമാറ്റ നിയമം: യു.പി പൊലിസിന് കനത്ത തിരിച്ചടി; വ്യാജ കേസില്‍ക്കുടുക്കിയ യുവാവിന് നഷ്ടപരിഹാരം നല്‍കണം, കേസ് റദ്ദാക്കി മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

National
  •  7 days ago
No Image

എസ്.ഐ.ആർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; വോട്ടർമാർ ചെയ്യേണ്ടത് ഇതെല്ലാം

Kerala
  •  7 days ago
No Image

എസ്.ഐ.ആർ; വോട്ടറെത്തേടി വീട്ടിലെത്തും; സംസ്ഥാനത്ത് എന്യുമറേഷൻ ഫോമുകളുടെ വിതരണം ഇന്നാരംഭിക്കും

Kerala
  •  7 days ago
No Image

53 കേസുകളിൽ പ്രതിയായ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ രക്ഷപ്പെട്ടു; തൃശൂരിൽ വ്യാപകമായ തിരച്ചിൽ

crime
  •  7 days ago
No Image

സൗദിയില്‍ മലയാളി യുവാവ് ഉറക്കത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  7 days ago
No Image

ചികിത്സാ പിഴവ്: 9 വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവം, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി

Kerala
  •  7 days ago
No Image

ഫലസ്തീൻ തടവുകാരനെ പീഡിപ്പിച്ച വീഡിയോ ചോർന്നു; ഇസ്റാഈൽ സൈന്യത്തിൻ്റെ മുൻ ഉന്നത അഭിഭാഷക അറസ്റ്റിൽ

International
  •  7 days ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

oman
  •  7 days ago
No Image

ചാലിയാർ പുഴയിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Kerala
  •  7 days ago