HOME
DETAILS

ടി20 ലോകകപ്പ്  അടുത്ത വര്‍ഷം

  
backup
July 21, 2020 | 4:27 AM

%e0%b4%9f%e0%b4%bf20-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7
 
 
 
ദുബൈ: ഈ വര്‍ഷം നടക്കേണ്ടിയിരുന്ന പുരുഷ ടി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് നീട്ടി. ഇന്നലെ ചേര്‍ന്ന ഐ.സി.സി ബോര്‍ഡ് മീറ്റിങ്ങിലായിരുന്നു തീരുമാനം. നേരത്തെ ഈ വര്‍ഷം ഒക്ടോബര്‍- സെപ്റ്റംബര്‍ മാസത്തില്‍ ആസ്‌ത്രേലിയയിലായിരുന്നു ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകകപ്പ് നീട്ടിവയ്ക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ നടന്ന അവസാന ചര്‍ച്ചയിലാണ് ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനമായത്. 
കൂടാതെ, ഈ വര്‍ഷം ലോകകപ്പ് നടത്തുന്നതില്‍ വിമുഖത കാണിച്ച് ക്രിക്കറ്റ് ആസ്‌ത്രേലിയയും രംഗത്തെത്തിയിരുന്നു. കൂടാതെ, 2022ലെ ടി20 ലോകകപ്പിന്റെയും 2023ലെ ഏകദിന ലോകകപ്പിന്റെയും തീയതിയും ഐ.സി.സി പുറത്ത് വിട്ടു. 
അടുത്ത വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസത്തിലാണ് മത്സരം നടക്കുക. നവംബര്‍ 14നാണ് ഫൈനല്‍. 2022ലെ ടി20 ലോകകപ്പ് ആ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസത്തിലും (ഫൈനല്‍ 13ന്) 2023ലെ ഏകദിന ലോകകപ്പ് ആ വര്‍ഷം ഒക്ടബോര്‍- നവംബര്‍ മാസത്തിലും (ഫൈനല്‍ 26ന്) നടക്കും. അതേസമയം, ലോകകപ്പ് വേദിയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. 
16 രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്നതിനാല്‍ ഈ വര്‍ഷം ടി20 ലോകകപ്പിന് ആതിഥ്യമരുളുന്നത് ഹൈ റിസ്‌കാണെന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് കെവിന്‍ റോബര്‍ട്ട്‌സനാണ് പറഞ്ഞത്. 
അതേസമയം, 2021ല്‍ ന്യൂസിലന്‍ഡില്‍ നടക്കേണ്ടിയിരുന്ന വനിതാ ലോകകപ്പിന്റെ സാധ്യത ഐ.സി.സി പരിശോധിച്ചുവരികയാണ്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  27 minutes ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  33 minutes ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  an hour ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  an hour ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 hours ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  2 hours ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 hours ago