HOME
DETAILS

മുസ്‌ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല: സുധാകര്‍ റെഡ്ഢി

  
backup
April 11 2019 | 21:04 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af-%e0%b4%aa%e0%b4%be%e0%b4%b0

 

തിരുവനന്തപുരം: മുസ്‌ലിം ലീഗ് വര്‍ഗീയപാര്‍ട്ടിയല്ലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി. മുസ്‌ലിം വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് ലീഗെങ്കിലും വര്‍ഗീയപാര്‍ട്ടിയാണെന്ന അഭിപ്രായം സി.പി.ഐക്കില്ലെന്നും തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ഒരു സമുദായം മാത്രമുള്ളൊരു പാര്‍ട്ടിയാണത്. മറ്റ് മതങ്ങളെ അവഹേളിക്കുന്നതും ജനങ്ങളിലേക്ക് വിഷം പകരുന്നവയുമാണ് വര്‍ഗീയ പാര്‍ട്ടികള്‍. ലീഗ് വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തോട് യോജിക്കുന്നില്ല. കേരളത്തില്‍ പാകിസ്താനുണ്ടെന്ന അമിത് ഷായുടെ പ്രസ്താവന അര്‍ഥമില്ലാത്തതാണ്. ലീഗ് മതേതര പാര്‍ട്ടിയല്ലെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സുധാകര്‍ റെഡ്ഢി മറുപടി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."