HOME
DETAILS
MAL
സ്ത്രീകള്‍ക്കെതിരേ ഉയരുന്ന വിരലുകള്‍ മുറിക്കും
backup
July 13 2018 | 20:07 PM
പഞ്ച്കുള: സ്ത്രീകള്‍ക്കു നേരെ ഉയരുന്ന വിരലുകള്‍ മുറിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കൂടാതെ ബലാത്സംഗം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാവുന്നവര്‍ക്ക് സര്‍ക്കാറിന്റെ യാതൊരു ആനുകൂല്യവും ലഭിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു വേണ്ട നടപടികള്‍ കൈക്കൊളളുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ബലാത്സംഗത്തിന് ഇരയാവുന്നവര്‍ക്ക് കേസ് വാദിക്കാന്‍ സര്ക്കാന് അഭിഭാഷകരല്ലാത്തവരാണ് ഹാജരാവുന്നതെങ്കില് 22,000 രൂപ ധനസഹായം നല്‍കും. സ്ത്രീ സുരക്ഷക്ക് സമഗ്രമായ പദ്ധതി ആവിഷ്ക്കരിക്കുമെന്നും ഇത് സ്വാതന്ത്ര്യദിനത്തിലോ, ഓഗസ്റ്റ് 26ലെ രക്ഷാബന്ധന് ദിനത്തിലോ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."