സമൂഹത്തില്‍ അസഹിഷ്ണുത വര്‍ധിക്കുന്നു: സുപ്രിംകോടതി
ന്യൂഡല്‍ഹി: സമൂഹത്തില്‍ അസഹിഷ്ണുത വര്‍ധിക്കുന്നതായും അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം തടയപ്പെടുന്നതായും സുപ്രിംകോടതി. പശ്ചിമ ബംഗാളില്‍ റിലീസ് ചെയ്ത സിനിമ പ്രദര്‍ശിപ്പിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞെന്ന ഹരജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം.
സമൂഹത്തില്‍ മറ്റുള്ളവര്‍ക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കിയുള്ള ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി, സിനിമയുടെ പ്രദര്‍ശനം തടഞ്ഞെന്ന ഹരജിയില്‍ ബംഗാള്‍ സര്‍ക്കാരിന് 20 ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു.
ജനങ്ങളുടെ അവകാശങ്ങള്‍ വകവച്ചുകൊടുക്കാനും സംരക്ഷിക്കാനും സര്‍ക്കാരുകള്‍ക്കു ബാധ്യതയും ഉത്തരവാദിത്തവുമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി കേസില്‍ വിധി പറഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ സിനിമയുടെ പ്രദര്‍ശനം തടഞ്ഞതിലൂടെ പശ്ചിമ ബംഗാള്‍ പൊലിസ് അധികാര ദുര്‍വിനിയോഗം നടത്തിയതായും കോടതി പരാമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."