അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് കാല്‍നട യാത്രികനെ ഇടിച്ചുതെറിപ്പിച്ചു
അങ്ങാടിപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറം ടൗണിനു സമീപം കോട്ടപ്പറമ്പില്‍ വഴിയാത്രികനെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെയാണ് അപകടം.
മഞ്ചേരി ഭാഗത്തുനിന്നു പെരിന്തല്‍മണ്ണ ഭാഗത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് കാല്‍നട യാത്രികനായ അരിപ്ര സ്വദേശി പാതാരി മുഹമ്മദി (60) നെ ഇടിച്ചുതെറിപ്പിച്ചത്. മുഹമ്മദ് ഏറെനേരം കാത്തുനിന്നശേഷം സുരക്ഷയുറപ്പാക്കി സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാനിരിക്കേയാണ് അമിത വേഗതയിലെത്തിയ ബസ് തെറ്റായ ദിശയിലൂടെ കയറിവന്ന് ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തില്‍ മുഹമ്മദ് പത്തു മീറ്ററിലേറെ ദൂരത്തേക്കു തെറിച്ചുവീണു. ബസിന്റെ അമിത വേഗത ശ്രദ്ധയില്‍പെട്ടതോടെ മറ്റു യാത്രക്കാര്‍ സമീപത്തെ പലചരക്കു കടയിലേക്കും മറ്റും ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാര്‍ ബസിന്റെ ഇരുഭാഗങ്ങളിലേയും ഗ്ലാസ് അടിച്ചുതകര്‍ത്തു.
മുഹമ്മദിനെ ഗുരുതര പരുക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."