കണ്ണൂരിലെ കൊവിഡ് ബാധിതരില്‍ 30 ജവാന്മാര്
സ്വന്തം ലേഖകന്‍
കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 30 ജവാന്മാരും രണ്ടു ഡോക്ടര്മാരുമെന്നത് ആശങ്കയുളവാക്കുന്നു. കണ്ണൂര്‍ ഡി.എസ്.സി സെന്ററിലെ ജവാന്മാര്ക്കും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍കോളജിലെ രണ്ടു ഡോക്ടര്‍മാരടക്കം നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്.
ഇക്കാര്യം വളരെ ഗൗരവമായാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും കാണുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍, റേഡിയോഗ്രാഫര്‍, സ്റ്റാഫ് നഴ്സ് എന്നിവരാണ് രോഗബാധിതര്‍. ഇവര്‍ക്കു രോഗം പിടിപെട്ടതു സമ്പര്‍ക്കം വഴിയാണ് എന്നതു കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ റാന്റം പരിശോധന നടത്തിയിരുന്നു.
ഇതിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മെഡിക്കല്‍ കോളജ് ജീവനക്കാരിലും ആശങ്കയുയര്‍ന്നു. ആരോഗ്യപ്രവര്‍ത്തകരുമായി സമ്പര്‍ക്കമുണ്ടെന്നു സംശയിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 30ഓളം ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."