HOME
DETAILS

കരിഞ്ചോല: നഷ്ടപ്പെട്ട രേഖകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്

  
backup
July 14 2018 | 05:07 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%b2-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b0%e0%b5%87


താമരശേരി: കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍, കട്ടിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീട് നശിച്ചവരും ഭാഗികമായി തകര്‍ന്നവരുമായ കുടുംബങ്ങളിലുള്ളവരുടെ നഷ്ടപ്പെട്ട രേഖകള്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ദുരിതാശ്വാസ-പുനരധിവാസ സമിതി യോഗം ആവശ്യപ്പെട്ടു.
ഇതിനായി വിവിധ വകുപ്പുകളുടെ പ്രത്യേക സംയുക്ത ക്യാംപ് സംഘടിപ്പിക്കണം. റേഷന്‍ കാര്‍ഡ്, ആധാരം, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി രേഖകള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ രേഖകളില്ലാത്തതിനാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം പോലും കിട്ടാതെ വലയുകയാണ്. ഇത് ഗൗരവതരമായ വിഷയമായി കാണാന്‍ സര്‍ക്കാര്‍ തയാറാകണം.
ദുരന്തത്തെ തുടര്‍ന്ന് വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് വാടകയും സൗജന്യ റേഷനും ചികിത്സാ സൗകര്യവും ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കരിഞ്ചോല ദുരിതത്തില്‍ അകപ്പെട്ടവരുടെ സംഗമം കൂടിയായി മുസ്‌ലിം ലീഗിന്റെ യോഗം. നേതാക്കള്‍ക്ക് മുന്‍പില്‍ ദുരന്തത്തില്‍ നഷ്ടം സംബവിച്ചവര്‍ അവരുടെ വേദനകള്‍ പങ്കുവച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ എം.എ റസാഖ് മാസ്റ്റര്‍ അധ്യക്ഷനായി. ജന. കണ്‍വീനര്‍ നജീബ് കാന്തപുരം, മുഹമ്മദ് മോയത്ത്, താര അബ്ദുറഹ്മാന്‍ ഹാജി, ഒ.കെ.എം കുഞ്ഞി, അബൂബക്കര്‍ കുട്ടി കന്നൂട്ടിപ്പാറ, ഹാരിസ് അമ്പായത്തോട്, പി.സി നാസര്‍, സുബൈര്‍ വെഴുപ്പൂര്‍, കെ.വി അബ്ദുല്‍ അസീസ്, അഷ്‌റഫ് പൂലോട്, ഷാഫി സക്കരിയ കോളിക്കല്‍, മുഹമ്മദ് മുട്ടായി, ഷംസീര്‍ വി.ഒ.ടി, സെയ്തൂട്ടി ഹാജി, വി.കെ മുഹമ്മദലി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago